Thursday 27 December 2012

Why 'Play and Foul Play' ? - The Story of an Unwritten Autobiography





Hi Everyone...

Hope you all enjoyed reading Play and Foul Play. However, many of my friends asked me about the name. Why Play and Foul Play? Why not some other dashing names? That's a long story. It started when I was in Class X. It was the time when we had our study holidays just before our public examinations. I was supposed to be reading for my science exam, the lesson Organic Compounds. I was never good at chemistry. The equations going left and right always drove me mad. And when there are some reagents running along, it drives me up the wall. I tried to read on. But the letters in the book seemed to shimmer and after a while, I found myself staring out through the window, my mind almost spinning with random thoughts. And then, it came to me. The idea seemed to cheer me up quite a lot that I ran to my mother working in the kitchen and declared...

"Mom, I'm going to write an autobiography."

My mom stopped whatever she was doing for a moment and gave me the look that all mothers give their children when we don’t do our work properly. “Very good. Do that. But make sure you pass your Class X exams first.” I stayed there, unable to digest her reaction. Which mother would ever discourage her child’s ideas? Perhaps she knew what I was thinking. And sure enough, she started going on about it again.

“You need some experience before writing an autobiography. You’re just fifteen. What were you thinking? I don’t know from where you get all these crazy ideas. Don’t waste your time. Go and study. I’ll call you when the lunch is ready.”

That was it. Now, she won’t listen to me. I’ll have o go and study again... I went to my room and opened my book. Back to the world of lots of equations with C, H, O, single bonds, double bonds, triple bonds, and God knows what. The letters seemed to shimmer again. I couldn't help thinking about what mom said. I used to write poems and other articles. And one of them had come published in The Hindu Young World recently. Well, some day, I’m going to write the story of my life. Like the lady planning about her future of what she was going to do once all the milk in her pot is sold, I too started dreaming...

When I publish my autobiography, I’ll be famous. I’ll prove to the world that one can write an autobiography even without being old. And then, all my books will be sold like ice creams. I will be given awards. I even practiced my speech after receiving those awards. I’ll put on my best dress for the interviews. I will be given so many awards that I will reject a few in the name of protest against one thing or the other. And when I mention their names, my parents, friends and relatives who scold me or fight with me now will be proud. I’ll note down every single incident of my life in my diary and people would beg me to let them publish it... Oh! That’s going to be great. I will be called to inaugurate many functions and the crowd would ask me for my autograph. I’ll sign a few, neglect a few, and pose for photos with a few of them. And when I die, it would be declared a public holiday. My dead body will be placed in a coffin in a decorated vehicle and taken from one end of Kerala to the other, and I’ll be given an official sent off. The great leaders of the nation would declare my death as an everlasting loss to literature. All my fans would be crying and people would be crowded around my house to get a last glimpse of me. And then, there would be my dead body lying on the floor covered in flowers, garlands and wreaths. Mom and dad would be there crying. And so will be my poor cousins. I looked at mother.

Excuse me; wasn't she supposed to be crying? Then why’s she staring at me like this instead? Mom looked furious. And she took a scale from my table and...

‘Aaaah!!!’

I woke up, my hand paining. My mom stood there, her face red with anger and her eyes bulging.
‘Keep day dreaming like this again and you are dead. What the hell do you think you are doing? Blah, blah, blah, blah, blah. Wait till I tell your father.’
She turned and went back to the kitchen, not forgetting to stare fiercely as she left. And me? I was there, sitting on my chair, staring blankly, jerked awake from the journey to the world of sleep. Then, it hit me. When dad comes, mom’s surely going to tell him what had happened. And then, I’ll have to hear all advice from dad and the scoldings from mom that she forgot to tell me now. Great. Fantastic.
Sure enough, when dad returned from work that day, my dear mom lost no time in announcing what I was up to. All this trouble just for an autobiography. Why didn't I keep my mouth shut? Dad’s reaction was just as I had expected. “Have you ever been to jail? Have you ever been arrested? Have you ever gone into hiding? Without experience, you are going to write nonsense on the fast moving mechanical world that surrounds you.” Well, he said a lot of other things but I don’t remember all of it. I thought he would declare me a ‘ബൂർഷ്വാ ലോകത്തിന്റെ പ്രതിനിധി’ (Yeah, you guessed right. My dad’s a communist.) Luckily, he didn't call me that. And there ended the story of my autobiography.
*
One day, I was talking to my dad about foul plays when I used to play with my cousins. Perhaps he grew tired of me telling him all that. Anyway, he told me, “You should write a book on all these games you played as a kid and how you were tragically defeated by the foul play of others.” “That sounds great. But what shall I name my book?” I wondered aloud. And he came up with the name Play and Foul Play.

However, I never wrote an autobiography or a book on my so-called ‘tragically defeated’ childhood. But when my friends and some cousins asked me to get back to writing and start a blog, this was the first name that came up in my mind. Perhaps it has something to do with chasing a long-forgotten dream. But I felt that in our world ruled by money-mad and power-hungry people, where everyone is too busy for self introspection, Play and Foul Play would be only too apt...



Wednesday 12 December 2012

ഒരു പരീക്ഷാകാലത്തെ ചിന്തകള്‍



അത് പരീക്ഷാകാലമായിരുന്നു. ഒരു പക്ഷെ സാധാരണ ദിവസങ്ങളില്‍ ഒന്നായിരുന്നു എങ്കില്‍ അപ്പോള്‍ എന്‍റെ തൂലികയില്‍ കവിതകള്‍ വിരിഞ്ഞേനെ, യാതൊരു ഒഴിവും ഇല്ലാതെ. ആ തണുത്ത കാറ്റും  അസ്തമിക്കാന്‍ ഒരുങ്ങുന്ന സൂര്യനും, പറന്നു നടക്കുന്ന മേഘങ്ങളും   കൂടേറാന്‍ കാക്കുന്ന കിളികളും മൂടല്‍ മഞ്ഞിന്‍റെ പുതപ്പു മൂടി ഉറങ്ങാന്‍ കാത്തു നില്‍ക്കുന്ന ഭൂമിയും എല്ലാം എന്‍റെ ഭാവനയെ തട്ടി ഉണര്‍ത്തിയേനെ. ഉറങ്ങി കിടക്കുന്ന സ്വപ്നങ്ങളെയും... മനസ്സിന്‍റെ ഏതോ ഒരു കോണില്‍ നിശബ്ദമായി ഉറങ്ങുന്ന പ്രണയത്തിന്‍ കൈ പിടിച്ച് തണുപ്പിന്‍റെ പുതപ്പ് മൂടി ഉറങ്ങുന്ന ഭൂമിയ്ക്ക് മീതെ, നക്ഷത്രങ്ങള്‍ കണ്‍ചിമ്മി കാണിക്കുന്ന ആകാശത്തിന് കീഴിലൂടെ ഒരു നേര്‍ത്ത തൂവല്‍ പോലെ പറന്നു നടന്നേനെ. മേഘങ്ങള്‍ക്കിടയിലൂടെ ചന്ദ്രനുമൊത്ത് രാത്രി മുഴുവന്‍ ഒളിച്ചു കളിച്ചേനെ. ഒടുവില്‍ സൂര്യന്‍റെ ആദ്യത്തെ രശ്മി ആദ്യത്തെ പൂമൊട്ടിനെ വിളിച്ചുണര്‍ത്തും മുന്‍പ് തലവഴി പുതച്ച് എന്‍റെ കിടക്കയില്‍ തന്നെ അഭയം പ്രാപിച്ചേനെ - അതിരാവിലെ എഴുന്നേല്‍ക്കാന്‍ മടിയുള്ള അമ്മയുടെ താരാട്ട് കേട്ടുറങ്ങുന്ന ആ പഴയ കുസൃതിക്കുടുക്കയായി... പിന്നെ ഉയര്‍ന്നു വരുന്ന സൂര്യന്‍റെ രശ്മികള്‍ക്കൊത്ത് മരം കയറാനും പൂമ്പാറ്റകളെ പിടിക്കാനും പറമ്പില്‍ ചിക്കിച്ചികയുന്ന കോഴികളെയും മറ്റും ഓടിച്ചും,  പശുവിന് പുല്ല് കൊടുത്തും ദിവസം മുഴുവന്‍ കളിച്ചുനടന്ന് തളര്‍ന്ന് സന്ധ്യയ്ക്ക് നാമം ജപിച്ച് രാത്രി അമ്മ വാരിത്തരുന്നതും കഴിച്ച്  സുന്ദരമായ സ്വപ്‌നങ്ങള്‍ കണ്ട് നക്ഷത്രങ്ങള്‍ നിറഞ്ഞ രാവില്‍ അമ്മയുടെ മടിയില്‍ കിടന്ന് ഉറങ്ങിയേനെ...

Sunday 11 November 2012

:(

 ഇപ്പോള്‍ സമയം പുലര്‍ച്ചെ നാല് മണി. എല്ലാവരും നല്ല ഉറക്കം. ആകാശത്ത് ഒരു തേങ്ങാപ്പൂളിന്‍റെ വലിപ്പത്തില്‍ ചന്ദ്രന്‍ ലോകത്തിന് കാവലിരിക്കുന്നു. കൂട്ടിന്  ഒരേയൊരു നക്ഷത്രം മാത്രം. ബാക്കിയൊക്കെ മേഘങ്ങള്‍ വന്നു മൂടിയിരിക്കുന്നു. എന്‍റെ സ്വപ്‌നങ്ങള്‍ പോലെ... എന്‍റെ ജനലിന് പുറമെയുള്ള കാഴ്ച അവ്യക്തമാണ്. മൂടല്‍മഞ്ഞ് മനസിനെ കൂടി ബാധിച്ചുവോ  എന്ന് ഞാന്‍ ഭയപ്പെടുന്നു. ലോകത്തിന്‍റെ നിശബ്ദത, മൂടല്‍ മഞ്ഞില്‍ അവ്യക്തമായി കാണുന്ന കാഴ്ചകള്‍, ജീവനില്ലാത്ത ശരീരം പോലെ അനക്കമില്ലാത്ത മരങ്ങള്‍... എത്രയും പെട്ടന്ന് സൂര്യന്‍ ഉദിച്ചിരുന്നെങ്കില്‍. ഉണര്‍ന്നിരിക്കുന്നവന്‍റെ പ്രാര്‍ത്ഥന... വ്യര്‍ഥമായ പ്രാര്‍ത്ഥന...

Monday 29 October 2012

മരണം





എവിടെയും എന്തിനും എന്നെ പിന്തുടരുന്ന ആ കണ്ണുകള്‍... അവ എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു . എന്ത് ചെയ്യുമ്പോഴും എവിടെ പോകുമ്പോഴും ആ കണ്ണുകള്‍ എന്‍റെ പിന്നാലെയുണ്ട്. എന്തിനാണെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. പക്ഷെ, ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലായി ഞാന്‍ മാത്രമല്ല ഇത് പോലെ പിന്തുടരപ്പെടുന്നത് എന്ന്. കാരണം ജനനം മുതല്‍ നമ്മെ എല്ലാം പിന്തുടരുന്നുണ്ട് ആ കണ്ണുകള്‍, ക്രൂരമായ ചുവന്ന കണ്ണുകള്‍... ആ ദയയില്ലാത്തത് എന്ന് കരുതിയിരുന്ന കണ്ണുകളെ എന്നും കണ്ടു തുടങ്ങിയപ്പോള്‍, കണ്ടു കണ്ടു പരിചയമായപ്പോള്‍ ആ കണ്ണുകളിലെ ക്രൂരത എവിടെയോ മാഞ്ഞു പോയി. ആ കണ്ണുകളിലെ ചുവപ്പ് കണ്ണീരിന്റെതായിരുന്നു എന്നറിഞ്ഞു. ആ പതുങ്ങിയ കാലടികള്‍ ഇപ്പോള്‍ പഴയത് പോലെ ഭയപ്പെടുത്തുന്നില്ല. കാരണം അവയുടെ ഉടമ ഇപ്പോള്‍ എന്‍റെ ഒരു പ്രിയപ്പെട്ട സുഹൃത്താണ്. മായയായ ഈ ജീവിതത്തിന്‍റെ സുപ്രധാനമായ സത്യമാണ്. മരണമെന്ന പ്രപഞ്ച സത്യം. ഈ ജീവിത യാത്രയുടെ അവസാനം. മറ്റൊരു യാത്രയുടെ തുടക്കം. പക്ഷെ ആ യാത്ര ആരംഭിക്കുന്നതിനു മുന്‍പ് ചെയ്തു തീര്‍ക്കാന്‍ ഒരു പാട് കാര്യങ്ങളുണ്ട്. വെറുതെ കത്തിച്ചു കളയുന്നതിനു മുന്‍പ് എന്‍റെ കണ്ണുകളും മറ്റും മറ്റൊരാളുടെ ശരീരത്തിന്‍റെ ഭാഗമാകണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. എന്‍റെ കണ്ണുകള്‍ മറ്റൊരാളുടെ ജീവിതത്തിന്‍റെ വെളിച്ചമാകട്ടെ, ഈ ഹൃദയം മറ്റൊരാളുടെ ഹൃദയമിടിപ്പുകള്‍ ഏറ്റു വാങ്ങട്ടെ... ഒരു പാട് പേരുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കാന്‍ മരണത്തിലൂടെയെങ്കിലും എനിക്ക് സാധ്യമാകട്ടെ... അപ്പോള്‍ ശാന്തിയോടെ, ഒരു പഴയ സുഹൃത്തിന്‍റെ കൈയും പിടിച്ചു പോകുന്നത് പോലെ എനിക്ക് മരണത്തിനൊപ്പം യാത്ര ചെയ്യാം...

                                        

Tuesday 18 September 2012

Nostalgia






Walking back through the vistas of memories
Lying on a hospital bed, I saw the face of a child
Her big eyes reflecting her innocent smile.
The days of mischief, of happiness
With nothing to worry about, 
Her world full of games and laughs.
She stood laughing at me- her future,
Waiting for the call of death in this hospital bed.
Those days were great, too good to last,
Happiness running fast...
With sense of being protected
Which then felt too suspended.
The days were long, the nights were short,
Sunshine shone through our eyes.
Bright days filled with mischief-making
They seem too far to reach...
Loving, serving, respecting
Were all a part of life.
Nothing was needed more than that
Nothing was cared about...
Like dreams so sweet or food too good,
Those memories wander fast.
The thought of losing loved ones
Left heart sinking too low.
As I lay, curled, on my bed
Pain building upon me.
The memories of my lost childhood
Soothed me than medicines.
But then the thought of losing them
Forever came to me.
It pained me than my weakened bones
And nearly burst a vein.
I did not cry, I did not weep 
My grief was beyond that.
Pining with love lost long ago,
I heard the call of death
!I was fed to fire with wood
But knew of no pain then.
For, now I have been left to seek
The ones whom I loved.
 I went along in search of them
At peace, and knew no more...




Saturday 8 September 2012

ചിറകുകള്‍ കൊണ്ട് തീര്‍ത്ത ചിത്രം


ഓര്‍മകളിലൂടെ കഴിഞ്ഞ കാലത്തേക്ക് സഞ്ചരിച്ചപ്പോള്‍ കണ്മുന്നിലുണ്ടായിരുന്ന ചലിക്കുന്ന ചിത്രങ്ങള്‍ അവ്യക്തമായി. സ്വപ്‌നങ്ങള്‍ വാടി വീണ പൂക്കളെ പോലെ തോന്നിച്ചു. ഭൂതകാലത്തിന്‍റെ  അവ്യക്തമായ രൂപങ്ങള്‍ ഇന്ന് വീണ്ടും ഹൃദയത്തില്‍ തറയ്ക്കുന്ന വേദനയുമായി വന്നടുക്കുന്നതെന്തിനാണ്? അന്നൊഴുക്കിയ കണ്ണുനീര്‍ തുള്ളികള്‍ക്ക് സാക്ഷിയായ മഴ ഒരു അടയാളവും അവശേഷിപ്പിക്കാതെ  എല്ലാം മായ്ച്ചു കളഞ്ഞു. എത്രയോ  മഴപ്പാറ്റകള്‍ അന്ന് ചിറക് മുളച്ച് പറന്നുയര്‍ന്നു. ഒരു രാത്രി കഴിഞ്ഞപ്പോള്‍ അവയെല്ലാം ചിറക് കൊഴിഞ്ഞ് നിസ്സഹായരായി മരിച്ചു വീണു. അന്ന് ജീവന്‍ നഷ്ടപ്പെട്ട മഴപ്പാറ്റകളെ ഞാന്‍ മറന്നു. പക്ഷെ ചിറക് കൊഴിഞ്ഞ്, മരണത്തിന്‍റെ  ഭീകരത ഓരോ നിമിഷവും കണ്മുന്നില്‍ കണ്ടു ഒരിറ്റ് ജീവന്‍ മാത്രം ബാക്കിയായ  ചില മഴപ്പാറ്റകളെ  ഞാന്‍ കണ്ടു. അന്ന് എന്‍റെ ചിറകുകളും കൊഴിഞ്ഞു വീണിരുന്നു. പക്ഷെ ആ മഴപ്പാറ്റകളെ പോലെ കൊഴിഞ്ഞ ചിറകുകള്‍ എന്‍റെ ജീവനെടുത്തില്ല. ചിറകുകളില്ലാതെ ജീവിക്കാന്‍ ഞാന്‍ പഠിച്ചു. അപ്പോള്‍ എനിക്ക് കാലുകള്‍ മുളച്ചു വന്നു...  



Wednesday 5 September 2012

മഴ

 അത് ജൂലൈ മാസത്തിന്‍റെ അസ്തമയ ദിവസങ്ങളിലൊന്നായിരുന്നു, കര്‍ക്കിടക മാസത്തിന്‍റെ ഉദയദിവസങ്ങളും. പ്രകൃതിക്കും അന്തരീക്ഷത്തിനും ചൂട് കൂടി  കൂടി വരുന്നു. സ്കൂള്‍ തുറക്കുന്ന സമയത്തെ മഴയൊക്കെ  ഏത് വഴിയാണ് പോയത്? കുറച്ചു ദിവസങ്ങളായി മഴ പെയ്തിട്ട്. എങ്കിലും ഞാന്‍ സ്നേഹിക്കുന്ന മഴ എന്നെങ്കിലും ഒരിക്കല്‍ എന്നെ തേടി എത്തുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ആ പ്രതീക്ഷയിലാണ് ദിവസവും സ്കൂളില്‍ പോകുമ്പോള്‍ ഞാന്‍ കുടയെടുത്ത് ബാഗില്‍ വെച്ചിരുന്നത്. ഈ കാത്തിരിപ്പ്‌ വെറുതെയാകുമെന്ന്‍ മനസ്സ് ഒരുപാടു തവണ മന്ത്രിച്ചിട്ടും ആ കുട എന്‍റെ ബാഗില്‍ നിന്നും പുറത്തെടുത്തില്ല. കാരണം, എനിക്ക് വിശ്വസിക്കാന്‍ ആകുമായിരുന്നില്ല ഞാന്‍ സ്നേഹിക്കുന്ന മഴ എന്നെ വഞ്ചിക്കുമെന്ന്‍...



ദിവസങ്ങള്‍ കടന്നു പോയി.  ആകാശത്ത് മേഘപ്പാളികള്‍ കുറഞ്ഞു കുറഞ്ഞു വന്നു. സൂര്യന്‍ തന്‍റെ  ശക്തി കാണിക്കുകയാണ്. എന്നിട്ടും മഴമേഘങ്ങള്‍ ഒരു രക്ഷാകവചം പോലെ  വന്നില്ല. ഒടുവില്‍ തീരുമാനിച്ചു. ഒരു ദിവസത്തിനുള്ളില്‍ വന്നില്ലെങ്കില്‍ ഇത്രയും കാലത്തെ ബന്ധം ഉപേക്ഷിക്കാം എന്ന്. അത്രയ്ക്ക് ദേഷ്യവും സങ്കടവും വന്നിരുന്നു. എന്‍റെ മനസ്സ് വായിച്ചെടുത്തിട്ടാവണം   ഞാന്‍ സ്കൂളില്‍ നിന്നും കോഴിക്കോട് ബസ്‌ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴേയ്ക്കും ആകാശം കാര്‍മേഘം കൊണ്ട് മൂടിയിരുന്നു.  കോട്ടൂളിയിലേയ്ക്കുള്ള ബസ്‌ പുറപ്പെട്ട് അല്‍പ സമയത്തിന് ശേഷം മഴ പെയ്യാന്‍ തുടങ്ങി. സ്കൂളിലെ ടീച്ചര്‍മാര്‍ നല്‍കിയ ഗൃഹപാഠത്തെ കുറിച്ച് ആലോചിച്ചു വിഷമിച്ചിരുന്ന മുഖത്ത് പെട്ടെന്ന് ഒരു പുഞ്ചിരിയുടെ തിളക്കം വീണു. കാറ്റത്ത്‌ മഴ കണ്ണടയുടെ ചില്ലുകള്‍ നനച്ചു, കാഴ്ച മങ്ങി. എങ്കിലും ബസിന്‍റെ ഷട്ടര്‍ താഴ്ത്താന്‍ മിനക്കെട്ടില്ല. ഒടുവില്‍ മഴയുടെ ശക്തി വല്ലാതെ  കൂടിയപ്പോള്‍ എന്‍റെ സഹയാത്രിക തുണി കൊണ്ടുള്ള ഷട്ടര്‍ താഴ്ത്തി. മഴ പെട്ടന്ന് ദൃഷ്ടിയില്‍ നിന്ന് മാഞ്ഞത് കൊണ്ടാകാം ഞെട്ടി തിരിഞ്ഞു നോക്കി. അപ്പോള്‍ എന്‍റെ സഹയാത്രിക കടും ചുവപ്പ് ചായം തേച്ച അവരുടെ ചുണ്ടുകള്‍ കോട്ടി ഒരു ആക്കിയ ചിരി ചിരിച്ച് അവര്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ്പില്‍  ഇറങ്ങി. ഞാന്‍ അവളെ കാണുന്നില്ല എന്ന് അറിഞ്ഞത് കൊണ്ടാവാം മഴ അവളുടെ ശക്തി കുറച്ചു. ഞാന്‍ കോട്ടൂളിയില്‍ ഇറങ്ങി എന്‍റെ  വീട്ടിലേക്ക് നടക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും വീണ്ടും അവള്‍  എന്നെ തലോടിക്കൊണ്ട് വന്നു. ഞാന്‍ കുട ചൂടി അവളോടൊപ്പം അവളോടൊപ്പം നടന്നു. സന്തോഷവും സങ്കടവും കൊണ്ട് ഈ മുഖം വീര്‍ക്കുകയും കണ്ണുകള്‍ നിറയുകയും ചെയ്തിരിക്കണം, എതിര്‍ വഴിയില്‍ വന്ന ഒരാള്‍ എന്നെ തുറിച്ച് നോക്കിക്കൊണ്ട് കടന്നു പോയി. അയാള്‍ക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഞാന്‍ എന്‍റെ വീട്ടിലേക്ക് നടന്നു - മഴയുടെ സംഗീതത്തിനായ് വീണ്ടും കാതോര്‍ത്തു കൊണ്ട്...

Thursday 28 June 2012

Lost For Ever

I woke up one sunny Sunday 
To find the time nearly noon
I wondered where my mother'd gone
Without waking me up that day.

I looked for her around the house
But alas! That was all in vain
I noticed my house quite crowded,
Whispers and terrifying silence followed me.

I saw my dad on the sofa, looking grim, his face in his hands.
I went to him and asked for my mom
He shook his head and sighed.
I saw people looking at me, their faces full of sympathy.

At last, I found my mother in the sitout
Sleeping on a large banana leaf
The Sun's rays tickling her face,
And smiling to herself in her dreams.

I moved towards her but was stopped by my dad
Who hugged me, his eyes full of tears
I watched people carrying my mother out
And placing her on the sandalwood heap.

I watched the fire roaring with laughter, feeding on my mother
I didn't cry, I didn't weep, I didn't faint nor scream.
I stood there, knowing as I always did, she lives
In my heart, though lost forever....

Wednesday 27 June 2012

പ്രണയം


 നീയെത്ര അകലെയാണ്. കാണുമ്പോള്‍  ഒരുപാട് അടുത്താണ് എങ്കിലും നമ്മള്‍ രണ്ടു നക്ഷത്രങ്ങളെ  പോലെ ആയി മാറിയിരിക്കുന്നു. എങ്കിലും ഞാന്‍  നിന്നെ  മനസ്സില്‍ ഇന്നും സൂക്ഷിക്കുന്നു, ഒരു പിടി നല്ല ഓര്‍മകളായി. നിന്‍റെ  മനസ്സില്‍ എനിക്കിന്നും ആ പഴയ സ്ഥാനമുണ്ടോ? അറിയില്ല. പക്ഷെ ഒന്നു മാത്രമറിയാം. നിന്നെ അത്ര പെട്ടന്നൊന്നും മറക്കാന്‍ എനിക്കാവില്ല. നിന്നെയും നീ സമ്മാനിച്ച ആ സ്വപ്നങ്ങളും സന്തോഷം നിറഞ്ഞ നിമിഷങ്ങളും എന്‍റെ മാത്രമല്ല, ഞാന്‍ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കുന്ന ഒത്തിരി പേരുടെയും കൂടി സന്തോഷത്തിനു കാരണമായിരുന്നു. അതിനെല്ലാം എന്നെങ്കിലും നിന്നോട് നന്ദി പറയണം എന്നുണ്ടായിരുന്നു. പക്ഷെ നീ തന്ന സന്തോഷങ്ങളൊക്കെയും ഒരു നീര്‍ക്കുമിള പോലെ പൊട്ടിച്ചിതറിയത്‌ എത്ര പെട്ടന്നാണ്. ഇനി നിന്നെ ഈ ജന്മം കാണുമോ എന്ന് പോലും എനിക്കറിയില്ല. ഇനിയൊരുപക്ഷേ കാണുകയാണെങ്കില്‍ തന്നെ നമ്മള്‍ തികച്ചും അപരിചിതരെ പോലെ പെരുമാറിയേക്കാം. അന്ന് നീയും ഞാനും മറ്റാരുടെയോ സ്വന്തമായി മാറിയിരിക്കാം. എങ്കിലും ഏതെങ്കിലുമൊരു  പുലര്‍കാല സ്വപ്നത്തിലെ മൂടല്‍മഞ്ഞിനിടയിലൂടെ  നമ്മുടെ സാന്നിധ്യം പരസ്പരം അറിയിച്ചേക്കാം, അല്ലെ? ഏതോ നഷ്ടപ്രണയത്തിന്‍റെ ബാക്കിപത്രം പോലെ... ചിലപ്പോള്‍ അന്ന് നമുക്ക് തോന്നിയേക്കാം ഇന്നീ നടക്കുന്നതും ഇതുവരെ നടന്നതുമെല്ലാം വെറുതെ ആയിരുന്നുവെന്ന്. പക്ഷെ അപ്പോഴേക്കും ഒരുപാട് വൈകിയിരിക്കാം. പരസ്പരം മറക്കാന്‍ നമ്മള്‍ കെട്ടിയുണ്ടാക്കിയ ബന്ധങ്ങളെല്ലാം അന്ന്  ബന്ധനങ്ങളായി മാറി നമ്മെ ശ്വാസം മുട്ടിച്ചേക്കാം. അന്ന് ഉള്ളിലെ വിങ്ങല്‍ അടക്കിപ്പിടിച്ച്‌ നമ്മള്‍ ഒന്ന്‍ തിരിഞ്ഞു പോലും നോക്കാതെ അകലേക്ക്‌ മായുമായിരിക്കാം. അന്ന് നമ്മുടെയുള്ളിലെ കണ്ണുനീര്‍ തുള്ളികളേറ്റെടുത്ത് പ്രകൃതിയത് സ്വന്തം കണ്ണീരായ മഴയായ് പെയ്യിച്ചേക്കാം...


Wednesday 23 May 2012

ഒരു മഴക്കാലത്തിന്‍റെ ഓര്‍മയ്ക്ക്


അന്നത്തെ പുലരി വളരെ സുന്ദരമായിരുന്നു . അപ്രതീക്ഷിതവും . രാവിലത്തെ  കിളികളുടെ സങ്കീര്‍ത്തനവും  അവയുടെ  ഇര തേടിയുള്ള  പറക്കലും ചില അമ്മാവന്മാരുടെ 'മോര്‍ണിംഗ്  വോക്കും ' കണി കണ്ട്  ഉണരുന്നതിനു പകരം മൂടി പുതച്ചുറങ്ങുന്ന ഒരു തെരുവാണ് ഞാന്‍ കണ്ടത്. മഴയുടെ സംഗീതത്തെ താരാട്ട് പാട്ടായി സ്വീകരിച്ച്  അഞ്ചര മുതല്‍ നിര്‍ത്താതെ ചിലച്ച് കൊണ്ടിരുന്ന അലാറം ഓഫാകി  തിരിഞ്ഞു  കിടക്കാന്‍  ശ്രമിച്ചെങ്കിലും  അമ്മ വന്നു വിളിച്ചുണര്‍ത്തി . രാവിലെ തന്നെ ബഹളമുണ്ടാക്കാതെ അലാരത്തിന് മര്യാദയ്ക്ക് കിടന്നുറങ്ങി കൂടെ എന്ന് ശപിച്ച് കൊണ്ട് എഴുന്നേറ്റു .

ബസ്‌ സ്റ്റോപ്പ്‌ -ലേക്ക്  ഒരോട്ടം  തന്നെയായിരുന്നു. എഴെമുക്കാലിനു പാവങ്ങാട്ടെയ്ക്കുള്ള  'അമൃതവാഹിനി ' കിട്ടിയില്ലെങ്കില്‍ ഇന്നത്തെ കാര്യം പോക്കാണ്. ..  ഹാവൂ~ ഭാഗ്യം. ബസ്സ്‌ കിട്ടി. സാധാരണ ഇരിക്കാറുള്ള സീറ്റില്‍ മറ്റാരോ ഇരിക്കുന്നത് കണ്ടപ്പോള്‍ മുഖം വീര്‍പ്പിച്ച്  അതിന്‍റെ  മറുവശത്ത്  പോയി ഇരുന്നു. ബസ്സ്‌ നീങ്ങാന്‍ തുടങ്ങി. ഒരു നിമിഷം വൈകിയിരുന്നെങ്കില്‍...! വൈകി വരുന്ന കുട്ടികളെ കണ്ണുരുട്ടി പെടിപ്പിച്ചിരുന്ന മദ്രാസിലെ പ്രിന്‍സിപ്പലേയും  ക്ലാസ്സ്‌ ടീച്ചറെയും ഓര്‍മ  വന്നു. മഴ ശക്തമായി മുഖത്തടിച്ചപ്പോളാണ് ഓര്‍മയില്‍ നിന്നും തിരിച്ചു വന്നത്. ബസ്സിന്‍റെ  ജനലിലെ ഷട്ടര്‍ താഴ്ത്തി വാതിലിലേക്ക് നോക്കി മഴയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച പാട്ടുകളും ആലോചിച്ചങ്ങനെയിരുന്നു. പവങ്ങാടിരങ്ങാന്‍ തുടങ്ങുമ്പോഴേക്കും വീണ്ടും തുടങ്ങി ആ മഴ. നശിച്ച മഴ എന്ന് പറയാന്‍ നാവു പൊങ്ങിയില്ല. മദ്രാസില്‍ ഉണ്ടായിരുന്ന നാല് വര്‍ഷങ്ങള്‍ കൊണ്ട്  മഴയെ അത്രയ്ക്ക് സ്നേഹിക്കാന്‍ തുടങ്ങിയിരുന്നു. മഴയത്ത്  വെറുതെ നടക്കുന്നതിനും മഴയുടെ സംഗീതമാസ്വദിക്കുന്നതിനും എന്നും സമയം കണ്ടെത്തിയിരുന്നു. അനുഗ്രഹാശിസ്സുകളോടെയുള്ള  മഴ ജീവിതം മുഴുവനും നിറയുമാറാകട്ടെ ... ഒരു മഴക്കാലത്ത്  തന്നെയാകട്ടെ ഞാനെന്നെ തന്നെ ഈ ഭൂമിയ്ക്കായ് സമര്‍പ്പിച്ച്‌  വിട വാങ്ങുന്നത്...




Friday 6 April 2012

എലിയെ പേടിച്ച്.....

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റ് എന്ന സാധനത്തില്‍ ഒരു അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും ചെയ്യാമെന്നാണ് വിചാരം. പെണ്‍കുട്ടികളുടെ പേരിലുള്ള പ്രൊഫൈല്‍ കണ്ടാല്‍ ചിലര്‍ക്ക് ഭയങ്കര ഇളക്കം. ഉദാഹരണത്തിന് പ്രണയ ദിനത്തില്‍ വന്ന ഒരു മെസ്സേജ്, "എന്നെ ഇഷ്ടപെടുന്നു എങ്കില്‍ ഈ മെസ്സേജ്നു റിപ്ലയ് ചെയ്യരുത്. നിങ്ങള്‍ ഈ മെസ്സേജ് നു റിപ്ലയ് അയച്ചാല്‍ അതിനര്‍ത്ഥം നിങ്ങള്‍ക്കെന്നെ ഇഷ്ടമാണ് എന്നാണു..."  അയ്യട! അങ്ങനെയെങ്കിലും ആശ്വസിക്കാം എന്ന് വിചാരിച്ചു കാണും. ആരും  റിപ്ലയ് ചെയ്യില്ലല്ലോ. പിന്നെ ഇത് പോലെ കുറെ പൈങ്കിളി മെസ്സേജ് അയച്ചു നിര്‍വൃതി അണയുന്നവരും കുറവല്ല. ഞാന്‍ കിട്ടുന്ന ഫസ്റ്റ് ചാന്‍സ് നോക്കി അവരെ ബ്ലോക്ക്‌ ചെയ്യാരാന് പതിവ്. വളരെ  ഖേദത്തോടെ പറയട്ടെ, ആ കൂട്ടത്തില്‍ എനിക്ക് നന്നായി അറിയുന്ന ചിലരുടെ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ഉണ്ട്. ഈ ഹോസ്റ്റല്‍ മുറിയില്‍ ഞങ്ങള്‍ 3 പെണ്‍കുട്ടികള്‍... ...ഇത്തരം വല്ലതും കിട്ടിയാല്‍ ഉടനെ പരസ്പരം പറയും, പിന്നെ ഹിസ്റ്ററി നോക്കും, പ്രശ്നം തോന്നിയാല്‍ ഉടനെ ''ബ്ലോക്ക്‌!!''

സാധാരണയായി ഞാന്‍ നേരിട്ട് പരിചയമില്ലാത്ത ആളുകളെ എന്റെ ഫ്രണ്ട് ലിസ്റ്റില്‍ ആഡ് ചെയ്യാറില്ല. ഒരിക്കല്‍ ഒരു ഗ്രൂപ്പില്‍ ഒരു വ്യക്തി പോസ്റ്റ്‌ ചെയ്തത് കണ്ടു, "ഹും. അറിയാത്തവരെ ഫ്രണ്ട് ആക്കാരില്ലത്രേ! അങ്ങനെ പറയുന്നവരോട് ഒരു ചോദ്യം ചോദിക്കട്ടെ, നിങ്ങള്ക്ക് ഒരപകടം സംഭവിച്ചാല്‍ ഉടന്‍ സഹായത്തിനെത്തുന്ന വഴിപോക്കരേയും ചികിത്സിക്കുന്ന ഡോക്ടറെയും നിങ്ങള്‍ നേരിട്ട് അറിയുമോ?" അന്ന് വല്ലാതെ വിഷമം തോന്നി. കാരണം ഞാനും അങ്ങനെയൊക്കെ തന്നെ ആണല്ലോ. പക്ഷെ ഇത്തരം ആളുകളെ കുറിച്ച് ആലോചിച്ചപ്പോള്‍ തോന്നി, എന്റെ വഴി തന്നെ ഭേദം എന്ന്. ഈ കാരണത്താല്‍ ഒരുപാട് നല്ല ചങ്ങാതിമാരെ എനിക്ക് നഷ്ടമാകുന്നുന്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ ഇങ്ങനെയുള്ള ചിലരെ കുറിച്ച് ആലോചിക്കുമ്പോള്‍.... ...

എലിയെ പേടിച്ചു ഇല്ലം ചുടുന്നത് പോലെയാണ് ഇതെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്. പക്ഷെ മാരക രോഗങ്ങളുമായി അലഞ്ഞു തിരിഞ്ഞു വരുന്ന എലികളെ പേടിച്ചല്ലേ പറ്റൂ... ക്ഷമിക്കുക സുഹൃത്തുക്കളെ... 


Tuesday 27 March 2012

Sigh....



The music of the rain is now close
The days of heat and the furious sun are over
After days, weeks and months of waiting,
The clouds have been merciful.

The droplets of rain tickled my face
They felt too wet in the heat
Trying to reduce the high temp’
Of the earth and that of the heart.

The rain drops went down my face
Getting salted with my sweat and my tears
The tears of joy and of grief

Cooled my mind with raindrops...

Saturday 10 March 2012

ഓര്‍മ്മകളിലൊരു കൂട്ടുകാരി


ഈ നീലരാവിന്‍റെ ഹൃദയത്തിലെവിടെയോ 
ഒരു ദേവഗാനമൊഴുകീ..
വഴിതെറ്റി വന്നൊരാ പഥികന്‍റെ പാട്ടുകള്‍
ഇടമുറിഞ്ഞെവിടെയോ നിന്നു...

ആകാശവാണിയില്‍ പഴയ റേഡിയോവിലെ കരകര ശബ്ദത്തിന്‍റെ അകംബടിയോടെ ഒഴുകി വന്നു ആ ഗാനം. ജീവിതയാത്രയിലെവിടെയോ മറന്ന്‍ പോയ നഷ്ടപ്രണയത്തെ ഓര്‍മിക്കും പോലെ ഗായികയുടെ ശബ്ദമൊന്നിടറിയോ? ഇല്ല. തോന്നിയതാവണം. ജാലകവാതില്‍ തുറന്നപ്പോള്‍ ആകാശത്ത് മേഘങ്ങള്‍ക്കിടയിലൂടെ എത്തിനോക്കുന്ന അര്‍ദ്ധചന്ദ്രന്‍. ഉമ്മറവാതില്‍ക്കല്‍ നിന്നും എന്നോ കേട്ട് മറന്ന കുപ്പിവളകിലുക്കങ്ങളും പതിഞ്ഞ ശബ്ദവും ജാലകവാതിലിനരികെ ഒളിപ്പിച്ച മുഖവും പോലെ... ഓരിയിടുന്ന നായ്ക്കള്‍ മുത്തശ്ശിക്കഥയിലെ യക്ഷികളെയും സുഗന്ധവുമായ് തഴുകിയകലുന്ന കാറ്റ് പാലപ്പൂവും ആകാശക്കൊട്ടാരവാതില്‍ തുറന്ന്‍ വരുന്ന ഗന്ധര്‍വ്വകഥകളും കണ്‍മുന്നില്‍ തെളിയിച്ചു. ശരീരത്തിലൊരു തണുപ്പ് കയറും പോലെ. ആകാശവാണിയില്‍ അടുത്ത ഗാനം ആരംബിച്ചിരിക്കുന്നു...
കരിന്തിരി കത്തുന്ന മോഹങ്ങളേ
വാടിക്കൊഴിയുന്ന സ്വപ്നങ്ങളേ...
അര്‍ദ്ധചന്ദ്രന്‍ മേഘങ്ങള്‍ക്കിടയിലൂടെ ഒഴുകിനടന്ന്‍ ഒളിച്ച് കളിക്കുകയാണോ? കാറ്റ് വീണ്ടും വീശി. ഇത്തവണ അല്പം കൂടി ശക്തിയോടെ. കൂടെ വന്ന കാര്‍മേഘങ്ങള്‍ വിണ്ണില്‍ നിന്നും കണ്‍ചിമ്മിച്ചിരിച്ചുകൊണ്ടിരുന്ന നക്ഷത്രങ്ങളെ മറച്ചു. പകരം ആയിരമായിരം മഴത്തുള്ളികള്‍ കൊണ്ട് തന്നു. കാറ്റ് എന്തോ സമ്മാനം നല്‍കും പോലെ ആ മഴത്തുള്ളികളില്‍ ചിലതിനെ ജാലകത്തിനിപ്പുറം നിന്ന എനിക്ക് സമ്മാനിച്ചു. കാറ്റ് വീണ്ടും ശക്തിയായി വീശി. ശാന്തരായി നിന്നിരുന്ന മരങ്ങള്‍ പ്രതിഷേധത്തിലെന്ന പോലെ ആടിയുലഞ്ഞു. വഴിയുടെ ഇരുവശവും മഴവെള്ളം ഒരു കൊച്ചരുവി പോലെ ഓഴുകിക്കൊണ്ടിരുന്നു. ചെറിയ കല്ലുകള്‍ ആ വെള്ളത്തില്‍ ഒഴുകിനടന്നു. മഴയുടെ സംഗീതത്തിന് കാതോര്‍ത്ത് ഞാനീ ജാലകത്തിനരികില്‍ തന്നെ നിന്നു. പൊഴിഞ്ഞു വീഴുന്ന ഇലകളും മഴവെള്ളത്തിലൊഴുകിയകലുന്ന പൂക്കളും നോക്കി നില്‍കുംബോള്‍ ഉള്ളിലെവിടെയോ ഒരു നഷ്ടബോധം. എന്നോ കണ്ട സ്വപ്നങ്ങളും മോഹങ്ങളും പോലെ ആ പൂക്കളും ഇലകളും മഴവെള്ളത്തിലൊലിച്ച് പോയ്ക്കൊണ്ടിരുന്നു. സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണം പകര്‍ന്ന കൂട്ടുകാരിയും അവളുടെ നക്ഷത്രത്തിളക്കമുള്ള കണ്ണുകളും കാലത്തിനൊപ്പം എവിടെയോ മറഞ്ഞു. തേടിപ്പിടിക്കാമായിരുന്നെങ്കിലും ശ്രമിച്ചില്ല. ബന്ധങ്ങള്‍ ബന്ധനങ്ങളായി കണ്ടിരുന്ന ആ കാലത്ത് തനിച്ചാകുന്നതാണ് നല്ലതെന്ന്‍ തോന്നിയിരുന്നു. കാലം കടന്ന്‍ പോയപ്പോള്‍ പണ്ട് മുറുകെ പിടിച്ചിരുന്ന ആദര്‍ശങ്ങളുടെയും ചിന്തയുടെയും കെട്ടുകള്‍ അയഞ്ഞുവീണു. ബന്ധങ്ങള്‍ തിരികെ പിടിക്കാന്‍ ശ്രമിച്ചപ്പോഴേക്കും വല്ലാതെ വൈകിപ്പോയിരുന്നു. ഒടുവില്‍ കൂട്ടിന് വാര്‍ദ്ധക്യവും ജരാനരകളും മാത്രമായി. ഇടിമുഴക്കത്തിന്‍റെ അകംബടിയോടെ വന്ന മിന്നല്‍പ്പിണരുകള്‍ ആകാശത്തെ മാത്രമല്ല വെട്ടിമുറിച്ചത്. മനസ്സിന്‍റെ ഏതോ ഒരിരുണ്ട കോണിലെ ഓര്‍മകളുടെ കലവറയുടെ പൂട്ട് കൂടിയായിരുന്നു. ഓര്‍മകള്‍ കണ്‍മുന്നില്‍ മിന്നി മറയുന്നത് പോലെ. ജീവിതയാത്രയിലെന്നും കൂടെയുണ്ടാകുമെന്ന്‍ കരുതിയ കൂട്ടുകാരിയും തറവാട്ടുമുറ്റത്തെ തിരുവാതിരക്കളിയും കാവിലെ ഉത്സവങ്ങളും തെയ്യങ്ങളും കളങ്ങളും ഊഞ്ഞാലാട്ടവും പൂവിളിയും പൊന്നോണപ്പൂക്കളവും വിഷുക്കണിയും സദ്യയും.. ഒടുവിലീ ബന്ധങ്ങളെല്ലാം വലിച്ചെറിഞ്ഞ് ഇഷ്ടപ്പെട്ടയാളുടെ കൂടെ ഇറങ്ങിപ്പോകാന്‍ നേരം കോണിപ്പടിയുടെ പിന്നിലെ ഇരുളില്‍ അവളുടെ കണ്മഷി പുരണ്ട കണ്ണുകള്‍ നിറഞ്ഞോഴുകിയ കണ്ണുനീര്‍ത്തുള്ളികളും. എന്നെങ്കിലും അവളെ തന്‍റെ കൂടെ കൈപിടിച്ച് കയറ്റണമെന്നാഗ്രഹിച്ച ഒരു കാലമുണ്ടായിരുന്നു. തീരെ താത്പര്യമില്ലാതിരുന്ന ഒരു ജീവിതത്തിലേക്കാണ് അവള്‍ കാലെടുത്ത് വെയ്ക്കാന്‍ പോകുന്നതെന്നറിഞ്ഞപ്പോള്‍ തടയാന്‍ ശ്രമിച്ചു. തറവാട്ടിലെ കാരണവന്മാര്‍ പടിയടച്ച് പിണ്ഡം വെച്ച എന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ അന്നവള്‍ തുനിഞ്ഞില്ല. പിന്നീടവളുടെ ജീവിതമൊരുപാട് ദുഃസ്സഹമാണെന്നറിഞ്ഞ് അവിടെ ചെന്നപ്പോള്‍ ഞാനവളെ കണ്ടു. വെളുത്ത തുണിയില്‍ പൊതിഞ്ഞ് വാഴയിലയില്‍ കിടത്തി... അവളുടെ ചിതയിലെ പുക കെട്ടണയും മുന്‍പേ മറ്റൊരുത്തിയെ വീട്ടിലേക്ക് വിളിച്ച് കയറ്റി അവളുടെ ഭര്‍ത്താവ്. അവളുടേതായി ബാക്കിയുള്ളതിപ്പോള്‍ തറവാടിന്‍റെ തെക്കേ മൂലയിലുള്ള അസ്ഥിത്തറയും അതിനു മുകളില്‍ കാറ്റിലാടുന്നൊരൊറ്റത്തിരി വിളക്കും പിന്നെ ഒരു പിടി ഓര്‍മകളും മാത്രം.

ഓര്‍മകളില്‍ അവളുടെ കുപ്പിവളകിലുക്കവും ആ നിറഞ്ഞ മിഴികളും പതിഞ്ഞ കാലടികളും ബാക്കി വെച്ച് അവള്‍ മറ്റൊരു ലോകത്തെ നക്ഷത്രമായി എന്നെ നോക്കി കണ്ണുകള്‍ ചിമ്മി. ആ നക്ഷത്രങ്ങളെയാണിന്ന്‍ കാര്‍മേഘങ്ങള്‍ വന്ന്‍ മൂടിയത്. ആ ചിന്നിക്കളിക്കുന്ന നക്ഷത്രശോഭയാണ് മിന്നല്‍പ്പിണരിന്‍റെ പ്രഭയില്‍ നിഷ്പ്രഭമായത്. ആ മിന്നല്‍പ്പിണര്‍ തന്നെയാണ് എന്നെ പുല്‍കിയെടുത്ത് അവളിന്നുള്ള ലോകത്തിലേക്ക് കൂട്ടിക്കൊണ്ട് പോയത്...


ഒരു ദുഃസ്വപ്നം...



ഓരോ കഥയും കവിതയും ഒരോ കുഞ്ഞിനെ പോലെയാണെനിക്ക്. മനസ്സാകുന്ന ഗര്‍ഭപാത്രത്തില്‍ പുറം ലോകം കാണാതെ മയങ്ങുന്ന ഗര്‍ഭസ്ഥശിശുക്കളാണ് ഞാന്‍ എഴുതിത്തുടങ്ങുന്നതെല്ലാം.. ആരും കാണാതെ അവര്‍ ഗര്‍ഭപാത്രത്തിലെ ഇരുട്ടില്‍‍ മയങ്ങും, ആരോരുമറിയാതെ... ഓടുവിലൊരുനാള്‍ ഈ കുഞ്ഞുങ്ങള്‍ പുറത്തുവരും, കൈകാലുകളും കണ്ണുകളുമെല്ലാം രൂപം കൊണ്ട നിഷ്കളങ്കത തുളുംബുന്ന രൂപം. പിന്നെ തിരക്കായി.. അതിനൊരു പേരിടണം, മറ്റു കാര്യങ്ങളെല്ലാം നോക്കണം... ചിലര്‍ ചോദിക്കും എന്‍റെ കുഞ്ഞിനെ കൊടുക്കുന്നോ എന്ന്‍....../..

 ഒരമ്മയ്ക്കതിനെങ്ങനെ കഴിയും? പറ്റില്ലെന്ന്‍ പറയുംപോള്‍ അവരെന്നെ തെറ്റിദ്ധരിക്കും കുഞ്ഞുങ്ങളില്ലാത്തവരുടെ ദുഖമെനിക്ക് മനസ്സിലാവില്ലെന്ന്‍. അവരെന്തേ മനസ്സിലാക്കാത്തത് ? എത്ര കുഞ്ഞുങ്ങളുണ്ടെങ്കിലും ഒരിക്കലും ഒരു കുഞ്ഞിനേയും മറ്റൊരാള്‍ക്ക് കൊടുക്കാന്‍ ഒരമ്മയ്ക്കും കഴിയില്ലെന്ന്‍...? മുകളില്‍ വട്ടമിട്ട് പറക്കുന്ന പരുന്തുകളെ പോലെ എന്‍റെ കുഞ്ഞുങ്ങളെ ആരൊക്കെയോ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു...  എന്‍റെ കുഞ്ഞുങ്ങളെ ഞാനെങ്ങനെ രക്ഷിക്കും?



Wednesday 7 March 2012

Journey Down Memory Lane



I was travelling on and on
One fine summer morning
Driving myselves all alone
To my old school, far away.

As I drove myself away
My heart beating very fast
Half with joy of going back
And half with terrible pain.

I longed to meet my dear old friends
Whom I thought were lost forever ago
I recall quite accurately
Those days we spent in fullest joy.

I reached my dear old school building
In early evening, under the unclear sky
The sun rays were blocked time to time
By the dark rain-clouds up in the sky.

As I opened the school gate,
It creaked loudly in the silence
I entered my old school compound
Into the eerie silence.

I couldn’t find anyone  there
In and around my school
My footsteps echoed loudly
In the empty corridors.

My alma mater looked different
From what I knew of it
Now, with webbed windows and creaking doors
And broken window panes.

The muddy ground was covered in
Dry leaves and never cleaned
And weeds have grown so high up
Covering the garden fence.

I saw the cracks on the dull-looking walls
The paints were falling down
The benches, desks, and tables, chairs
Have all been broken down.

Dust rose with each of my footsteps
There was no one anywhere
All I could see were termites and snakes
And rats all over the place.

I walked alone in the vast grounds
Right under the giant tree,
Which stood still, with its head held high
Up against the sky.

But with no leaves nor the chirping birds
The giant tree looked lonely
The silence pressing down my ears
Seemed to sound of death.

I grew frightened of the old place
Which was once like heaven
I ran away through the open gate
Never to come back again…



Tuesday 21 February 2012

ഒരു നഷ്ടപ്രണയത്തിന്‍റെ ഓര്‍മയ്ക്ക്...


കാര്‍മേഘം മൂടി നില്ക്കുന്ന ആകാശം. വെളിച്ചം കുറവാണ്. മഴ പെയ്യുമെന്ന്‍ തോന്നുന്നു. ഈ മുറിയിലാണെങ്കില്‍ ഞാനിപ്പോള്‍ തനിച്ചാണ്. പനിയാണ് കാരണം. ആകാശമാണെങ്കില്‍ ഇപ്പോള്‍ കരയുമെന്ന മട്ടിലാണ്. എന്‍റെ അവശമായ ശരീരത്തേയും മനസ്സിനേയും സ്വസ്ഥമാക്കാന്‍ ഒന്നും ഇന്നീ പ്രകൃതി ചെയ്യുമെന്ന്‍ തോന്നുന്നില്ല. മാനമേ തെളിഞ്ഞാലും നീ...

സാധാരണഗതിയില്‍ ആകാശമിങ്ങനെ മൂടിക്കെട്ടി ഇപ്പോള്‍ കരയുമെന്ന ഭാവത്തില്‍ നില്ക്കുന്നതു എനിക്ക് വളരെ ഇഷ്ടമാണ്. ഓരോ മഴത്തുള്ളികളും ഭൂമിയില്‍ പതിക്കുംപോള്‍ ഉയരുന്ന മണ്ണിന്‍റെ ഗന്ധത്തിനായ് ഞാന്‍ കാത്തിരിക്കും. പക്ഷേ ഇന്നീ മഴക്കാറുകളെന്തുകൊണ്ടോ എന്‍റെ കണ്ണുകളെ ഈറനണിയിക്കുന്നു. ഓര്‍മകളെന്നെ മാടി വിളിക്കുന്നു, ഭൂതകാലത്തിലേക്ക്...


















ജീവിതത്തിലുടനീളം കൂടെയുണ്ടാകുമെന്നു കരുതിയവരൊക്കെ എന്നില്‍ നിന്നും അകന്നുപോകുംപോഴൊക്കെ അതിനെല്ലാം ഈ മഴയായിരുന്നു സാക്ഷി. അധികം സംസാരിക്കാത്ത എന്‍റെ അച്ഛമ്മ ഒരു ആഗസ്റ്റ് മാസം വിടപറഞ്ഞപ്പോള്‍ മരണമെന്തെന്ന്‍ മനസ്സിലാവാത്ത എന്‍റെ കുഞ്ഞുമനസ്സിന്‍റെ വേദനയായ് പൊഴിഞ്ഞു ഈ മഴ. ആദ്യമായ് കേരളം വിട്ട് ചെന്നൈയിലേക്ക് അച്ഛനുമമ്മയ്ക്കുമൊപ്പം ട്രെയിനില്‍ കയറുംപോഴും മഴ തിമിര്‍ത്ത് പെയ്യുന്നുണ്ടായിരുന്നു. വെളുത്തതുണിയില്‍ പൊതിഞ്ഞ അമ്മച്ഛന്‍റെ തണുത്ത ശരീരം ചിതയിലേക്കുടുക്കുംപോള്‍ പ്രകൃതിയുടെ കണ്ണുനീരെന്ന പോലെ മഴയുണ്ടായിരുന്നു. മുത്തശ്ശി മരിച്ചുവെന്ന വിവരമറിഞ്ഞ് ഓടിക്കിതച്ച് ബസ്സില്‍ കയറി വടകരയ്ക്ക് യാത്ര തിരിച്ചപ്പോഴും സാന്ത്വനിപ്പിക്കാനെന്ന പോലെ ബസ്സിലെ ജനലിന്‍റെ വിടവിലൂടെ വന്നെന്‍റെ കവിളിലെ കണ്ണുനീര്‍ തുടച്ചു തന്നതും മഴയായിരുന്നു. മകളുടെ കുഞ്ഞിനെയും കണ്ട് ഓസ്ട്രേലിയയില്‍ നിന്നും തിരിച്ചുവന്നതിന്‍റെ ഇരുപതാം നാള്‍ ആരോടുമൊരു വാക്കു പോലും മിണ്ടാതെ എന്‍റെ മാമനെ തനിച്ചാക്കിക്കൊണ്ട് മാമി വിടപറഞ്ഞ ദിവസം രാത്രിയില്‍ അച്ഛനോടൊപ്പം വീട്ടിലേക്ക് തിരിച്ചപ്പോള്‍ ബസ്സിലിരുന്ന ഞങ്ങളുടെ മനസ്സിന്‍റെ വിങ്ങല്‍ പ്രകൃതിയുടെ കണ്ണുനീരായത് ഇന്നുമോര്‍ക്കുന്നു. ഒരു വിഷുവിന്‍റെ തലേന്ന്‍ അമ്മൂമ്മ വിടപറഞ്ഞ രാത്രിയില്‍ ശ്രുതിച്ചേച്ചിയുടെയും സമിത്തേട്ടന്‍റെയും കൂടെ ആംബുലന്‍സിനു പിറകെ ഒരു കാറില്‍ യാത്ര ചെയ്തപ്പോഴും ഇടയ്ക്കെപ്പോഴോ മഴ പെയ്തതിന്നും ഞാനോര്‍ക്കുന്നു. ഒരു റിപ്പബ്ലിക് ദിനത്തില്‍ രാവിലെ കളിക്കാനിറങ്ങിയ അമ്മായുടെ ജനാര്‍ദ്ധനന്‍ മാമന്‍റെ മകന്‍ ജിതേഷേട്ടന്‍ കളിക്കളത്തില്‍ നിന്നും ആരോടും പറയാതെ വിടപറഞ്ഞപ്പോള്‍ അവരുടെ അമ്മ മകനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ക്ഷേത്രത്തില്‍ പോയിരിക്കുകയയിരുന്നു. ജിതേഷേട്ടനെ വെള്ളത്തുണിയില്‍ പുതപ്പിച്ചുകിടത്തിയത് കാണാന്‍ വയ്യെന്ന്‍ പറഞ്ഞ് അച്ഛനേയും അമ്മയേയും യാത്രയാക്കി വീട്ടില്‍ ഞാന്‍ തനിച്ചിരുന്നപ്പോള്‍ വീണ്ടും മഴ. അച്ഛനെയും അമ്മയെയും വിട്ട് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ പി.ജി. ക്ക് ചേര്‍ന്നപ്പോഴുമുണ്ടായിരുന്നു മഴ. പിന്നെ സുഖമില്ലാതെ നാട്ടിലേക്ക് പോയപ്പോഴും പോയതിനേക്കാള്‍ അവശയായി തിരിച്ചുവന്നപ്പോഴുമെല്ലാം ഈ മഴ എനിക്ക് ചുറ്റും പെയ്തുകൊണ്ടിരുന്നു.  

എങ്കിലും ഞാന്‍ മഴയെ ഒരുപാടൊരുപാട് ഇഷ്ടപ്പെടുന്നു, സ്നേഹിക്കുന്നു, പ്രണയിക്കുന്നു... കാരണം എന്‍റെ ദുഖങ്ങളിലെന്ന പോലെ സന്തോഷത്തിലും  മഴ ഒരു കളിത്തോഴനെ പോലെ കൂടെ നിന്നിട്ടുണ്ട്. ചെറുപ്പം മുതലേ ഒന്നിച്ചു കളിച്ച് വളര്‍ന്ന കളിക്കൂട്ടുകാരെ പോലെ ഞാനും മഴയും... സൌഹൃദത്തിനും അപ്പുറത്തേക്ക് വളര്‍ന്ന ഞങ്ങളുടെ പ്രണയം ഈ സൌഹൃദം നഷ്ടപ്പെടുമെന്ന്‍ കരുതി പരസ്പരം പറയാതിരുന്നു. ഒടുവിലൊരുനാള്‍ എന്‍റെ തണുത്ത് മരവിച്ച ശരീരത്തെ ഒരു വെള്ളത്തുണിയില്‍ പൊതിഞ്ഞ് അഗ്നിക്കിരയാക്കുംപോള്‍ അവന്‍, എന്‍റെ മഴ ദൂരെ നിന്ന്‍ ഒന്ന്‍ കരയാന്‍ പോലുമാകാതെ തരിച്ച് നില്ക്കും. ഞങ്ങളുടെ പറയാതെ പോയ പ്രണയത്തിന് ഞാന്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു... വരും ജന്മത്തിലേങ്കിലും ഒരു മണ്‍തരിയോ പുല്‍ത്തകിടിയോ ആയി ജനിച്ച് ഈ ജന്മത്തിലെ നഷ്ടപ്രണയത്തെ സാക്ഷാത്ക്കരിക്കാന്‍...........