Tuesday 18 February 2014

എനിക്കൊരു മയിൽപ്പീലി വേണമായിരുന്നു..



എനിക്കൊരു മയിൽപ്പീലി വേണമായിരുന്നു. 

ആകാശം കാണിക്കാതെ ഒരു പുസ്തകത്താളിനുള്ളിൽ ഒളിപ്പിച്ച് വയ്ക്കാൻ..
 ആരും കാണാതെ ഇടയ്ക്ക് എനിക്ക് മാത്രമൊന്ന് തൊട്ട് നോക്കാൻ.. 
നേരിയ വെളിച്ചത്തിൽ അതിന്റെ തിളക്കമാസ്വദിക്കാൻ..
ഇത് നെറ്റിയിൽ ചൂടിയിരുന്ന ഒരു പഴയ കുറുമ്പനെ ഓർക്കാൻ.. 
നമ്മളതിനായ് കടിപിടികൂടുന്നതിനിടെ ജീവൻ നഷ്ടമായ ഈ പീലികളുടെ ഉടമയെ ഓർക്കാൻ.. 
വീണ്ടും കൗതുകം വളർത്താൻ.. 
വീണ്ടുമൊരു കൊച്ചു കുട്ടിയായി മാറാൻ.. 
അത് നെഞ്ചോട് ചേർത്ത് പിടിച്ച് എല്ലാം മറക്കാൻ..
പറയാൻ ബാക്കിവെച്ച വാക്കുകൾ സ്വപ്നം കണ്ടുറങ്ങാൻ..
പുസ്തകത്താളുകൾകുള്ളിൽ നിന്നുമത് പെറ്റ് പെരുകി വീണ്ടും ഒരു മയിൽപ്പീലി കിട്ടുമെന്ന് വെറുതേ മോഹിക്കാൻ..
മഴമേഘങ്ങളെ കാണുമ്പോൾ അത് ചൂടി നൃത്തമാടാൻ..
ജീവിതയാത്രയിലെ വഴികളിലൂടെ തിരക്കിട്ടോടുന്നതിനിടെ നഷ്ടമായ എന്നെ തന്നെയൊന്ന് തിരിച്ചു പിടിക്കാൻ..

എനിക്കൊരു മയിൽപ്പീലി വേണമായിരുന്നു...