Friday 6 April 2012

എലിയെ പേടിച്ച്.....

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റ് എന്ന സാധനത്തില്‍ ഒരു അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും ചെയ്യാമെന്നാണ് വിചാരം. പെണ്‍കുട്ടികളുടെ പേരിലുള്ള പ്രൊഫൈല്‍ കണ്ടാല്‍ ചിലര്‍ക്ക് ഭയങ്കര ഇളക്കം. ഉദാഹരണത്തിന് പ്രണയ ദിനത്തില്‍ വന്ന ഒരു മെസ്സേജ്, "എന്നെ ഇഷ്ടപെടുന്നു എങ്കില്‍ ഈ മെസ്സേജ്നു റിപ്ലയ് ചെയ്യരുത്. നിങ്ങള്‍ ഈ മെസ്സേജ് നു റിപ്ലയ് അയച്ചാല്‍ അതിനര്‍ത്ഥം നിങ്ങള്‍ക്കെന്നെ ഇഷ്ടമാണ് എന്നാണു..."  അയ്യട! അങ്ങനെയെങ്കിലും ആശ്വസിക്കാം എന്ന് വിചാരിച്ചു കാണും. ആരും  റിപ്ലയ് ചെയ്യില്ലല്ലോ. പിന്നെ ഇത് പോലെ കുറെ പൈങ്കിളി മെസ്സേജ് അയച്ചു നിര്‍വൃതി അണയുന്നവരും കുറവല്ല. ഞാന്‍ കിട്ടുന്ന ഫസ്റ്റ് ചാന്‍സ് നോക്കി അവരെ ബ്ലോക്ക്‌ ചെയ്യാരാന് പതിവ്. വളരെ  ഖേദത്തോടെ പറയട്ടെ, ആ കൂട്ടത്തില്‍ എനിക്ക് നന്നായി അറിയുന്ന ചിലരുടെ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ഉണ്ട്. ഈ ഹോസ്റ്റല്‍ മുറിയില്‍ ഞങ്ങള്‍ 3 പെണ്‍കുട്ടികള്‍... ...ഇത്തരം വല്ലതും കിട്ടിയാല്‍ ഉടനെ പരസ്പരം പറയും, പിന്നെ ഹിസ്റ്ററി നോക്കും, പ്രശ്നം തോന്നിയാല്‍ ഉടനെ ''ബ്ലോക്ക്‌!!''

സാധാരണയായി ഞാന്‍ നേരിട്ട് പരിചയമില്ലാത്ത ആളുകളെ എന്റെ ഫ്രണ്ട് ലിസ്റ്റില്‍ ആഡ് ചെയ്യാറില്ല. ഒരിക്കല്‍ ഒരു ഗ്രൂപ്പില്‍ ഒരു വ്യക്തി പോസ്റ്റ്‌ ചെയ്തത് കണ്ടു, "ഹും. അറിയാത്തവരെ ഫ്രണ്ട് ആക്കാരില്ലത്രേ! അങ്ങനെ പറയുന്നവരോട് ഒരു ചോദ്യം ചോദിക്കട്ടെ, നിങ്ങള്ക്ക് ഒരപകടം സംഭവിച്ചാല്‍ ഉടന്‍ സഹായത്തിനെത്തുന്ന വഴിപോക്കരേയും ചികിത്സിക്കുന്ന ഡോക്ടറെയും നിങ്ങള്‍ നേരിട്ട് അറിയുമോ?" അന്ന് വല്ലാതെ വിഷമം തോന്നി. കാരണം ഞാനും അങ്ങനെയൊക്കെ തന്നെ ആണല്ലോ. പക്ഷെ ഇത്തരം ആളുകളെ കുറിച്ച് ആലോചിച്ചപ്പോള്‍ തോന്നി, എന്റെ വഴി തന്നെ ഭേദം എന്ന്. ഈ കാരണത്താല്‍ ഒരുപാട് നല്ല ചങ്ങാതിമാരെ എനിക്ക് നഷ്ടമാകുന്നുന്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ ഇങ്ങനെയുള്ള ചിലരെ കുറിച്ച് ആലോചിക്കുമ്പോള്‍.... ...

എലിയെ പേടിച്ചു ഇല്ലം ചുടുന്നത് പോലെയാണ് ഇതെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്. പക്ഷെ മാരക രോഗങ്ങളുമായി അലഞ്ഞു തിരിഞ്ഞു വരുന്ന എലികളെ പേടിച്ചല്ലേ പറ്റൂ... ക്ഷമിക്കുക സുഹൃത്തുക്കളെ...