Saturday 10 March 2012

ഒരു ദുഃസ്വപ്നം...



ഓരോ കഥയും കവിതയും ഒരോ കുഞ്ഞിനെ പോലെയാണെനിക്ക്. മനസ്സാകുന്ന ഗര്‍ഭപാത്രത്തില്‍ പുറം ലോകം കാണാതെ മയങ്ങുന്ന ഗര്‍ഭസ്ഥശിശുക്കളാണ് ഞാന്‍ എഴുതിത്തുടങ്ങുന്നതെല്ലാം.. ആരും കാണാതെ അവര്‍ ഗര്‍ഭപാത്രത്തിലെ ഇരുട്ടില്‍‍ മയങ്ങും, ആരോരുമറിയാതെ... ഓടുവിലൊരുനാള്‍ ഈ കുഞ്ഞുങ്ങള്‍ പുറത്തുവരും, കൈകാലുകളും കണ്ണുകളുമെല്ലാം രൂപം കൊണ്ട നിഷ്കളങ്കത തുളുംബുന്ന രൂപം. പിന്നെ തിരക്കായി.. അതിനൊരു പേരിടണം, മറ്റു കാര്യങ്ങളെല്ലാം നോക്കണം... ചിലര്‍ ചോദിക്കും എന്‍റെ കുഞ്ഞിനെ കൊടുക്കുന്നോ എന്ന്‍....../..

 ഒരമ്മയ്ക്കതിനെങ്ങനെ കഴിയും? പറ്റില്ലെന്ന്‍ പറയുംപോള്‍ അവരെന്നെ തെറ്റിദ്ധരിക്കും കുഞ്ഞുങ്ങളില്ലാത്തവരുടെ ദുഖമെനിക്ക് മനസ്സിലാവില്ലെന്ന്‍. അവരെന്തേ മനസ്സിലാക്കാത്തത് ? എത്ര കുഞ്ഞുങ്ങളുണ്ടെങ്കിലും ഒരിക്കലും ഒരു കുഞ്ഞിനേയും മറ്റൊരാള്‍ക്ക് കൊടുക്കാന്‍ ഒരമ്മയ്ക്കും കഴിയില്ലെന്ന്‍...? മുകളില്‍ വട്ടമിട്ട് പറക്കുന്ന പരുന്തുകളെ പോലെ എന്‍റെ കുഞ്ഞുങ്ങളെ ആരൊക്കെയോ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു...  എന്‍റെ കുഞ്ഞുങ്ങളെ ഞാനെങ്ങനെ രക്ഷിക്കും?



No comments:

Post a Comment