Monday 11 January 2016

സ്വപ്നം... ആകാംക്ഷ... ഭയം...

സമയകാലങ്ങളിലൂടെ സഞ്ചരിക്കുന്നവനോട്... 

നീയെന്നെ ഒരിക്കല്‍ കൂടി അവിടേയ്ക്ക് കൊണ്ടു പോകുമോ?
നമ്മുടെ കുട്ടിക്കാലത്തേക്ക്?
അതിര്‍ത്തിയെന്ന കാണാരേഖകള്‍ പ്രത്യക്ഷപ്പെടും മുന്‍പ് നാമൊന്നിച്ചു കളിച്ചു നടന്ന ആ വയല്‍വരമ്പിലേയ്ക്ക്?
പട്ടം പറത്തിക്കളിച്ച ആ പുല്‍മൈതാനങ്ങളിലേക്ക്?
എന്തിനെന്നറിയാതെ മാറിക്കൊണ്ടിരിക്കുന്ന ചുറ്റുവട്ടങ്ങള്‍ക്കിടയിലും വലുതാവുന്ന മനസ്സും ശരീരവും കാര്യമാക്കാതെ നാം കൈ പിടിച്ചു നടന്ന ആ തണല്‍മരങ്ങളുടെ ചുവട്ടിലേയ്ക്ക്?
നീയെന്നെയും ഞാന്‍ നിന്നെയും ആദ്യമായറിഞ്ഞ പുഴക്കരയിലെ ആ തണുത്ത നിലാവിലേയ്ക്ക്? 

സമയവും കാലവും കൃത്യമായിരിക്കണം. അല്ലെങ്കിലൊരുപക്ഷെ പരിചിതമായ നാട്ടുവഴികളില്‍ ചോര മണത്തു തുടങ്ങുമ്പോഴാവും കാലം തെറ്റി നമ്മളെത്തിച്ചേരുക. അപ്പോള്‍ ആകാശത്ത് നിന്നും ചാടി വീഴുന്ന തീ പൊഴിക്കും യന്ത്രങ്ങള്‍ കടിച്ചു കീറി ദൂരെയെറിയുന്ന നമ്മുടെ പ്രിയപ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ നമുക്ക് മുന്നില്‍ തന്നെ വന്നു വീണു പിടഞ്ഞേക്കാം...

5 comments:

  1. കുട്ടിക്കാലത്തേക്ക് "അവന്റെ/അവളുടെ" കൈകള്‍ പിടിച്ചു മടങ്ങിപ്പോകാന്‍ ആര്‍ക്കാണ് കൊതി ഇല്ലാത്തത്????

    ReplyDelete
    Replies
    1. അതെ. കൊതിക്കുന്നവരാണ്‌ ഏറെയും.. നന്ദി ശ്രീനീ...

      Delete