Thursday 27 June 2013

പൊട്ടി

പൊട്ടി പിടിപെട്ട് അപ്രതീക്ഷിതമായി നാട്ടിലേക്ക് തിരിച്ചു. 
കൊടും ചൂടിൽ ഒരു പകൽ നീണ്ട യാത്ര. 
വീട്ടിലെത്തുമ്പോൾ രാത്രിയായിരുന്നു. 
പഴയ മുറിയുടെ നാല് ചുവരുകൾ എന്റെ ഏകാന്ത കാരാഗ്രഹ വാസത്തിനുള്ള ഇടമായി മാറി. 
ഒന്നും ചെയ്യാനാവാതെ കിടന്നു. 
ശരീരത്തിൽ പൊങ്ങി വരുന്ന കുമിളകളിൽ പഴുപ്പ് നിറഞ്ഞിരുന്നു. 
വസ്ത്രങ്ങൾ അഴിച്ചു വെച്ച് മുറിയിലെ ചുവരലമാരയിൽ ഘടിപ്പിച്ച ആ വലിയ കണ്ണാടിയിൽ പൂർണ നഗ്നമായ ശരീരം നോക്കി ഒരു നിമിഷം നിന്നു.
ചുവന്ന് തുടുത്ത് നില്ക്കുന്നകുമിളകൾ ശരീരമാകെ നിറഞ്ഞിരിക്കുന്നു.
വികൃതമായ സ്വന്തം മുഖം കണ്ട് അറപ്പ് തോന്നി മുഖം തിരിച്ചു. വിയർപ്പിന്റെ അസഹനീയമായ ഗന്ധമുണ്ടായിരുന്നു ശരീരത്തിന്.
യാത്രയിലുടനീളം ശരീരത്തിൽ പറ്റിപ്പിടിച്ച അഴുക്കും കരുവാളിപ്പും ശരീരത്തിന്റെ വൈരൂപ്യം കൂട്ടിയത് പോലെ.
സ്ത്രീശരീരത്തിന്റെ തുടുപ്പും മുഴുപ്പുമെല്ലാം ഒന്നിച്ചു ശാപമായത് പോലെ..
എങ്ങോട്ട് തിരിഞ്ഞാലും അമർന്നുടഞ്ഞു പഴുപ്പ് പുറത്തേക്ക് തള്ളുന്ന കുമിളകൾ ഇരിക്കാനും കിടക്കാനും സമ്മതിക്കാതെ വേദന തീറ്റിച്ചു.
പലതും പൊട്ടി, പാടുകൾ ബാക്കി വെച്ചു.
വൈരൂപ്യത്തിന്റെ കഥ പറയാനെന്ന പോലെ ആ വ്രണപ്പാടുകൾ ശരീരത്തിൽ ബാക്കി വെച്ച് രോഗം ദൂരെയെങ്ങോ മാഞ്ഞു..

2 comments:

  1. പൊട്ടിയുടെ കഥകള്‍ക്ക് എന്നും സൌന്ദര്യം കുറവായിരിക്കും... എങ്കിലും അതു നമുക്ക് പിന്നീട് ഒരു കരുത്ത് തരും പിന്നീടൊരിക്കലും വരില്ല എന്ന കുഞ്ഞു ധൈര്യം... ഇനി അങ്ങനെയൊരാളെ കാണുമ്പോള്‍ അവരെ ആശ്വസിപ്പിക്കാന്‍ അവസരം തരും ഹൃദ്യ

    ReplyDelete
    Replies
    1. പിന്നീടീ അസുഖം വരുന്നവരെ ശുശ്രൂഷിക്കാനൊരു അവസരവും, അല്ലേ?

      Delete