ഇന്നവന്‍ വീണ്ടും വന്നു - അവളുടെ മഴ. പക്ഷെ അവള്‍ക്ക് തീരെ ഇഷ്ടമില്ലാത്ത അവന്‍റെ ആ രണ്ട് കൂട്ടുകാരെയും കൂട്ടിയാണവന്‍ വന്നത് - ഇടിയും മിന്നലും. അവള്‍ക്കവരെ വല്ലാത്ത ഭയമാണ്. അവര്‍ കൂടെയുള്ളപ്പോള്‍ അവനരികില്‍ പോലും അവള്‍ പോകാറില്ല. ചിലപ്പോള്‍ അവന്‍ പോയാലും അവരിവിടെ തന്നെ കറങ്ങി നടക്കുന്നത് കാണാം. ചിലപ്പോള്‍ അവന്‍റെ കൂട്ടില്ലാതെയും അവര്‍ വരും. പിന്നെ ചിലപ്പോള്‍ ഒന്ന്‍ വന്നു നോക്കി പോകും - അവനെയും അവന്‍റെ അവളെയും അവരുടേതായ കുഞ്ഞുലോകത്തിന്‍റെ സ്വകാര്യതയില്‍ ലയിക്കാനനുവദിച്ചു കൊണ്ട്... എന്നിട്ട് ദൂരേയ്ക്ക് മാറി നിന്ന് അവരെ കേള്‍പ്പിക്കാനായി അല്പം കമന്‍റുകളിവിടേയ്ക്കെറിയും അവര്‍. അപ്പോള്‍ മാത്രമാണ് അവരോടവള്‍ക്ക് സ്നേഹം തോന്നുക. കാരണം അവരുടെ ആ കമന്‍റുകളില്‍ ചിലത് അവളുടെ മുഖം നാണത്താല്‍ ചുവപ്പിക്കുകയും അവന്‍ ആ ചുവപ്പിനെ നോട്ടം കൊണ്ടോമനിച്ചും കൈകള്‍ കൊണ്ട് തലോടിയും ചുണ്ടുകള്‍ കൊണ്ട് ചുംബിച്ചും താലോലിക്കാറുണ്ട്. അങ്ങനെ അവരൊരുപാട് നേരം അങ്ങനെ സ്ഥലകാലബോധമില്ലാതെ ഒന്നിച്ചിരിക്കാറുണ്ട്...
A blog of an ordinary girl living among extra-ordinary millions, because her brain is too full to take up any more... എവിടെ നിന്നോ കടന്നു വന്ന ചിന്തകള്‍ ഈ ലോകത്തോട് വിളിച്ചു പറയണമെന്ന് തോന്നി. അത് കേള്‍ക്കാന്‍ സന്മനസ് കാണിച്ച സുഹൃത്തേ, നിങ്ങള്‍ക്ക് നന്ദി. ഒരു പക്ഷെ അത് തന്നെയാവാം എന്റെ ചിന്തകളുടെ ആഴം കൂട്ടുന്നത്, മൌനം വാചാലമാക്കുന്നത്...
Friday, 22 May 2015
Thursday, 2 April 2015
അതിരാണിപ്പാടത്തെ വിശേഷങ്ങൾ
കുറച്ച് നാളുകൾക്ക് മുൻപാണ് ഞാൻ അതിരാണിപ്പാടത്തെത്തിയത്. വർഷങ്ങളായി
കാണണമെന്നും അറിയണമെന്നും ആഗ്രഹിച്ച സ്ഥലം. കേട്ടുകേൾവി മാത്രമുള്ള അവിടെ
അപരിചിതരായ ആളുകൾക്കിടയിൽ, അപരിചിതമായൊരു കാലത്താണ് എത്തിച്ചേർന്നതെങ്കിലും
വലിയ വിഷമമൊന്നും തോന്നിയില്ല. ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേയ്ക്കും,
നഗരങ്ങളിൽ നിന്നും മഹാനഗരങ്ങളിലേയ്ക്കും തലസ്ഥാന നഗരികളിലേയ്ക്കും നീളുന്ന
എന്റെ ജീവിതയാത്ര എന്നെയിതിന് പാകപ്പെടുത്തിയത് പോലെ..
ഇവിടെ ഞാൻ കന്നിപ്പറമ്പിലാണ് താമസം. കന്നിപ്പറമ്പിൽ കൃഷ്ണൻ മാസ്റ്ററും ഭാര്യയും രണ്ടു മക്കളുമാണ് താമസം. കൃഷ്ണൻ മാസ്റ്ററുടെ ഇളയ മകൻ ശ്രീധരന്റെ കൂടെ വെറുതേ അലഞ്ഞു തിരിഞ്ഞു നടക്കുകയാണിവിടെ എന്റെ പ്രധാന പരിപാടി.
ഞാനറിഞ്ഞ കാലം മുതൽക്കേ പൊതുവേ ശാന്തമായിരുന്ന അതിരാണിപ്പാടമിപ്പോൾ ഭീതിയിലാണ്. ലഹള പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടത്രെ. ഉറക്കമിളച്ചു കുന്തവുമേറി കാവലിരിക്കുന്ന ആണുങ്ങളും, ഇരുട്ടാവും മുൻപേ പേടിച്ചു കതകടച്ചിരിക്കുന്ന പെണ്ണുങ്ങളുമാണിപ്പോൾ അതിരാണിപ്പാടത്ത്. അതിനിടയ്ക്കാണ് ലഹളയൊതുക്കാൻ വെള്ളപ്പട്ടാളമെത്തിയിരിക്കുന്നെന്നറിഞ്ഞത്. തുടർച്ചയായി റെയിലിൽ അങ്ങോട്ടുമിങ്ങോട്ടും നീങ്ങിക്കൊണ്ടിരിക്കുന്ന വെള്ളപ്പട്ടാളം അല്പമൊന്നുമല്ല ആശ്വാസം നൽകിയത്! ഈയിടയ്ക്കാണ് പട്ടാളക്യാമ്പിലെ കുസ്നിക്കാരൻ കുഞ്ഞാണ്ടി അതിരാണിപ്പാടത്തെത്തിയത്. ലഹളയെ പറ്റിയുള്ള വർത്തമാനങ്ങൾ ചൂടോടെ കേൾക്കാമെന്ന് കരുതി കൃഷ്ണൻ മാസ്റ്റർ കുഞ്ഞാണ്ടിയെ വിളിച്ചുവരുത്തി. കുഞ്ഞാണ്ടി പറയുന്ന വിവരങ്ങൾ കേൾക്കാൻ വാതിലിനു പിന്നിൽ മറഞ്ഞിരുന്ന ശ്രീധരന്റെയടുത്തായി ഞാനും കാതോർത്തു നിന്നു. കുഞ്ഞാണ്ടി ഒരു സംഭവം വിവരിക്കുകയാണ്...
കഴിഞ്ഞ വെളുത്തവാവിന്റെയന്നു രാത്രിയിലാണ്. കുഞ്ഞാണ്ടി ജോലിയും കഴിഞ്ഞ് ഒരു സ്നേഹിതന്റെ പുരയിലേക്ക് പോവുകയായിരുന്നു. തുമ്പപ്പൂ പോലത്തെ നിലാവ്-- ക്യാമ്പിൽ നിന്ന് ഒരു വിളിപ്പാടു ദൂരെയുള്ള മൈതാനത്തിനടുത്തെത്തിയപ്പോൾ, മൈതാനത്തിനു ചുറ്റും സ്പെഷ്യൽ പോലീസുകാർ ഗാട്ട് നിൽക്കുന്നു. അങ്ങോട്ട് പോകരുത് എന്നു പറഞ്ഞ് അവർ കുഞ്ഞാണ്ടിയെ തടഞ്ഞു.
"എന്താണവിടെ?" പരിചയമുള്ളൊരു പോലീസുകാരനോട് കുഞ്ഞാണ്ടി മെല്ലെ ചോദിച്ചു.
വേഗം മടങ്ങിപ്പൊയ്ക്കോ എന്ന് ആംഗ്യം കാണിച്ചതല്ലാതെ ആ ചങ്ങാതി കാര്യമൊന്നും പറഞ്ഞില്ല. ഏതോ ഗൂഢമായ മിലിട്രി പരിശീലനമായിരിക്കുമെന്ന് മനസ്സിൽ കരുതി കുഞ്ഞാണ്ടി തിരിഞ്ഞു നടക്കാൻ ഭാവിച്ചു. അപ്പോൾ കണ്ടു, ഒരു കൂട്ടം ആളുകളെ അങ്ങോട്ട് തെളിച്ചുകൊണ്ടു വരുന്നത്. പെണ്ണുങ്ങളാണ്. എല്ലാം ഉമ്മച്ചിപ്പെണ്ണുങ്ങൾ. വെളുത്ത കുപ്പായമിട്ടു തലയിൽ തട്ടവുമായി പൊൻപണ്ടങ്ങൾ മിന്നിച്ചു കൊണ്ട് കൂട്ടത്തോടെ നീങ്ങുന്ന ആ മാപ്പിളച്ചികൾ നിലാവിൽ നല്ലൊരു കാഴ്ച്ചയായിരുന്നു. പോലീസുകാർ ചുറ്റും നിന്ന് അവരെ തള്ളിനീക്കുന്നു. ഒരു പത്തുമുപ്പതു പെണ്ണുങ്ങളുണ്ടാവും അക്കൂട്ടത്തിൽ. പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളും ഉണ്ടായിരുന്നു. (അവരെല്ലാം ലഹളക്കാരായ മാപ്പിളമാരുടെ പുരകളിലെ പെണ്ണുങ്ങളാണെന്നു പിന്നീടാണു കുഞ്ഞാണ്ടിക്ക് മനസ്സിലായത്.) ചിലർ ഉറക്കെ നിലവിളിക്കുന്നു. ചിലർ തേങ്ങിക്കരയുന്നു. അറക്കാൻ തെളിച്ചു കൊണ്ടുപോകുന്ന ആട്ടിങ്കൂട്ടത്തെ ഓർത്തു പോയി, കുഞ്ഞാണ്ടി.
കുറച്ചു കഴിഞ്ഞപ്പോൾ ഒരാർപ്പും വിളിയും കേട്ടു. ക്യാമ്പിൽ നിന്നും വെള്ളപ്പട്ടാളക്കാരുടെ വരവാണ്--എല്ലാവരും കുടിച്ചു കുന്തം മറിഞ്ഞ മട്ടിലാണ്. ഉറക്കെ പാട്ടു പാടുന്നു. ചിലർ വായിൽ വിരലിട്ടു ചൂളം വിളിക്കുന്നു. പഹയർ ഒരു പത്തുനൂറെണ്ണമുണ്ട്.
കുഞ്ഞാണ്ടി ഒരു മരത്തിന്റെ മറവിലേയ്ക്ക് മാറി നിന്നു.
മൈതാനത്തിന്റെ നടുവിൽ തളച്ചിട്ട മാപ്പിളിച്ചികളുടെ നേർക്ക് വെള്ളപ്പട ഒരു കുതി കുതിക്കുന്നതു കണ്ടു..... തുടർന്ന് ഒരു കൂട്ടനിലവിളി.... കുഞ്ഞാണ്ടി പിന്നെ അവിടെ നിന്നില്ല.
പിറ്റേന്നു രാവിലെ മൈതാനത്തു ചെന്നു നോക്കിയപ്പോൾ കുരുതികഴിച്ച ഭഗവതിത്തറപോലെ ഉണ്ടായിരുന്നു ആ സ്ഥലം: പുല്ലിലും മണ്ണിലുമെല്ലാം ചോര തെറിച്ച പാടുകൾ!
കുഞ്ഞാണ്ടിയുടെ കഥ കേട്ട് ഞെട്ടിത്തരിച്ചു ചുമരും ചാരി നിന്ന ഞാൻ ദൂരെയെവിടെയോ നിന്നെന്ന പോലെ ഗദ്ഗദ സ്വരത്തിൽ ശ്രീധരന്റെ ചോദ്യം കേട്ടു,
"എന്തിനാണ് ഉമ്മച്ചികളെ മൈതാനത്തേയ്ക്ക് കൊണ്ടുപോയത്?"
ഒരല്പ നേരത്തെ മൗനം. പിന്നെ, ആശ്വസിപ്പിക്കാനെന്ന പോലെ കൃഷ്ണൻ മാസ്റ്ററുടെ ശബ്ദം, വീണ്ടും, ദൂരെയെവിടെയോ നിന്നുമെന്ന പോലെ ഞാൻ മുഴങ്ങി കേട്ടു,
"ആ മാപ്പിള സ്ത്രീകളുടെ ഭർത്താക്കന്മാരൊക്കെ ലഹളക്കാരാണ്. അവർ കാട്ടിൽ എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് ഭാര്യമാരെക്കൊണ്ട് പറയിപ്പിക്കാനാണ് അവരെ മൈതാനത്തേക്കു കൂട്ടിക്കൊണ്ടു പോയത്-നീയിതൊന്നും കേട്ട് ഇവിടെ ഇരിക്കണ്ട; പോയി പാഠം പഠിച്ചോ--"
അച്ഛന്റെ വാക്കുകേട്ട് അസ്വസ്ഥനായി അകത്തേക്ക് പോയ ശ്രീധരനേയും നോക്കി ഞാൻ ചുമരരികിൽ തളർന്നിരുന്നു. അന്ന് രാത്രിയിൽ എനിക്കുറക്കം വന്നില്ല. ഉറങ്ങിക്കിടക്കുമ്പോഴും ശ്രീധരൻ അസ്വസ്ഥനായി തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ട് കാര്യമറിയാൻ ഞാനവന്റെ സ്വപ്നത്തിലേയ്ക്ക് കയറിച്ചെന്നു -- അവിടെ അത്ഭുതകരമായൊരു കാഴ്ച്ച കണ്ടു.
കാട്ടിലെ ഒരു പച്ചപ്പുല്മൈതാനത്ത്, പാലുപോലത്തെ നിലാവിൽ, ഒരു കൂട്ടം വെളുത്ത ആടുകൾ മേഞ്ഞു കളിക്കുന്നു. ദൂരെനിന്ന് ഒരു ഓലിവിളി-- ചെന്നായ്ക്കളുടെ വരവാണ്! ചെന്നായ്ക്കൾ പല്ലിളിച്ച്, വാലിളക്കി, ചൂളം വിളിക്കും പോലെ മുരണ്ടുകൊണ്ട് ആട്ടിൻകൂട്ടത്തിന്റെ നേർക്ക് കുതിച്ചു ചാടുന്നു. ആടുകളുടെ കരച്ചിലും, ചെന്നായ്ക്കളുടെ മുരൾച്ചയും ചൂളംവിളികളും കൂടിച്ചേർന്ന ഒരു ഭയങ്കര സംഗീതം. ചെന്നായ്ക്കൾ ആടുകളുടെ പള്ളയും കൊറുവും കടിച്ചുകീറുന്നു-പിന്നെ ഇരുട്ട്--നിശ്ശബ്ദത!.....
സൂര്യനുദിക്കുന്നു. മൈതാനത്തു മുഴുവനും ചുവന്ന റോസാപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. ശ്രീധരൻ പൂ പറിക്കാൻ കൈ നീട്ടുന്നു. തൊട്ടപ്പോൾ റോസാപ്പൂ അല്ല ചോരക്കട്ടയാണ്! ചോരക്കട്ട! അതു കൈവിരലിൽ ചായം പോലെ ഒട്ടുന്നു. അരികെ വെള്ളാരങ്കല്ലിന്റെ വലിയൊരു പാറ വെയിലിൽ വെട്ടിത്തിളങ്ങുന്നു!...ശ്രീധരൻ വിരലിലെ ചോരച്ചായംകൊണ്ട് വെള്ളാരങ്കല്ലിന്മേൽ വരച്ചു-- 'ജഗള'.
അത് കണ്ടു ഞാൻ ഏങ്ങിയേങ്ങിക്കരഞ്ഞു...
Note:

- അതിരാണിപ്പാടം - എസ്. കെ. പൊറ്റക്കാടിന്റെ 'ദേശത്തിന്റെ കഥ' എന്ന നോവലിന്റെ പശ്ചാത്തലം ഈ ഇടമാണ്..
- ഇറ്റാലിക്സിൽ ഉള്ള ഭാഗം 'ദേശത്തിന്റെ കഥ' എന്ന നോവലിൽ നിന്നും എസ്.കെ യുടെ വരികൾ...
Thursday, 1 January 2015
ഡയറി
ഇന്ന് ഞാനൊരു ഡയറി വാങ്ങി.
2015 – ലേക്ക്.
അതിങ്ങനെ പറഞ്ഞു നടക്കാന്‍ മാത്രമുണ്ടോ എന്ന് നിങ്ങള്‍ക്കൊക്കെ തോന്നുന്നുണ്ടാവും. പറയട്ടെ, അതൊരു വല്ല്യ കാര്യം തന്ന്യാ..
ഒരീസം മുഴുവനും അലഞ്ഞതിനു ശേഷമാ ആ ഡയറി കിട്ട്യത്.
എത്രയെത്ര കടകളില്‍ കയറിയിറങ്ങി..
എത്ര ദൂരം നടന്നു...
ഒക്കെ ഒരു ഡയറിക്ക് വേണ്ടി..
സാധാരണ പെണ്ണുങ്ങളെ പോലെ വസ്ത്രം വാങ്ങാന്‍ പോകുമ്പോള്‍ ഇത്ര സമയമെടുക്കാറില്ല. പക്ഷെ അങ്ങനെയാണോ ഡയറി?
ഒരു ദിവസത്തെ മുഴുവന്‍ വിശേഷങ്ങളും, പരദൂഷണവും, രാഷ്ട്രീയവും, വിളിക്കാന്‍ പറ്റാത്ത തെറികളും ഒക്കെ അവിടല്ലേ ഇറക്കി വെക്കുക..!!!
ഒരു നേരിയ പരിചയം.. സൗഹൃദം.. ഒന്നിച്ചൊരു യാത്ര... ഒരു വര്‍ഷം നീളുന്ന ഒരു ബന്ധം..
എക്കാലവും കാത്തു സൂക്ഷിക്കാന്‍ തോന്നുന്ന ഒരു ജീവിതകാലത്തെ കൂട്ടുകാരന്‍...
മനസ്സിനിണങ്ങിയത് തന്നെ വേണം...
ഡയറിയെഴുത്ത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്വന്തമായി ഡയറി ഇല്ലാതിരുന്നത് കൊണ്ട് പഴയ നോട്ടുപുസ്തകത്തിനുള്ളില്‍ തിയ്യതിയിട്ട് ഓരോന്ന് കുത്തിക്കുറിക്കാന്‍ തുടങ്ങിയത്. ആരും കാണാതെ അത് സൂക്ഷിച്ചു വെച്ചു.. പിടിക്കപ്പെട്ടാല്‍ 'പെങ്കുട്ട്യോള് അത് ചെയ്യരുത്, ഇത് ചെയ്യരുത്' എന്നൊക്കെ പറയുന്നവര്‍ അതെല്ലാം വലിച്ചു കീറി കളയുമോ എന്ന് ഭയപ്പെട്ട് എപ്പോഴും അത് കൂടെ കൊണ്ടു നടന്നു.. വീട്ടില്‍, സ്കൂളില്‍, വെക്കേഷന് പോയിരുന്ന ഇടങ്ങളില്‍.. ഒക്കെ... ആരും ശ്രദ്ധിക്കാത്ത സമയത്ത് മാത്രം അത് തുറന്നു നോക്കുകയും പെന്‍സില്‍ കൊണ്ട് എഴുതുകയും ചെയ്തു...
എങ്കിലും, ഒരു നാള്‍ പിടിക്കപ്പെട്ടു..
എന്‍റെ നോട്ടുപുസ്തകം അവരെല്ലാവരും കൂടി തുറന്നു വായിച്ചു..
തെരുവോരങ്ങളില്‍ എന്‍റെ വാക്കുകള്‍ എനിക്ക് ചുറ്റും പറത്തി അവരെന്നെ നഗ്നയാക്കി.
പരിഹാസച്ചിരികള്‍ എനിക്ക് ചുറ്റും അലയടിച്ചു..
വീടിന്‍റെ ഇരുണ്ട മൂലയ്ക്ക് ഒറ്റയ്ക്കിരുന്നു ഞാന്‍ മൌനമായ് കണ്ണീര്‍ വാര്ത്തു .
പിന്നീട് ആ നോട്ടുപുസ്തകത്തില്‍ ഒന്നും എഴുതപ്പെട്ടില്ല. വാക്കുകള്‍ മനസ്സിനുള്ളില്‍ നിന്നും പുറത്തേയ്ക്കൊഴുകിയില്ല. മൗനം കൂട്ടിനു വന്നു.
വീണ്ടും ഒരു ന്യൂ ഇയര്‍..
ഇനിയൊന്നുമെവിടെയുമെഴുതില്ല
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആ ന്യൂ ഇയറില്‍ അച്ഛന്‍ ഒരു സമ്മാനം തന്നു.
ഒരു ഡയറി.
മേടിച്ചു തന്ന സ്ഥിതിക്ക് വാങ്ങി വെച്ചു. എങ്കിലും എഴുതിയില്ല ഒന്നും.
മേശയുടെ ഒരു കോണില്‍ അത് കിടന്നു - എന്റെ കയ്യെത്തും ദൂരത്ത്. പുതുവര്‍ഷത്തിലെ ദിവസങ്ങള്‍ ഓരോന്നായി കഴിഞ്ഞു പോയി. പഴയ നോട്ടുപുസ്തകത്തില്‍ കുറിച്ചിട്ട കുറച്ചു വരികള്‍ അച്ചടി മഷി പുരണ്ട് “അണ്ണാറക്കണ്ണന്‍” എന്ന കവിതയായി വന്ന ഒരു മാസികയുമായി അച്ഛന്‍ ഒരു വൈകുന്നേരം ജോലി കഴിഞ്ഞു വന്നു. സന്തോഷം പങ്കു വയ്ക്കാന്‍ ആരുമില്ലാതിരുന്ന ആ നേരം മേശയുടെ ഒഴിഞ്ഞ കോണില്‍ എന്നെ കാത്തിരിക്കുന്ന ആ ഡയറി ഞാന്‍ കയ്യിലെടുത്തു. ആദ്യമായി അതില്‍ കുറിച്ചിട്ടു.. സന്തോഷം തുളുമ്പുന്ന വരികള്‍..
പിന്നീടിങ്ങോട്ട് ഓരോ വര്‍ഷവും പുതിയ ഡയറി. പുതിയ ഓര്‍മകള്‍, സംസാരം, ചര്‍ച്ച, യാത്ര.. കുറിപ്പുകള്‍.. അങ്ങനെയങ്ങനെ..
പിന്നീടെപ്പോഴോ എഴുത്ത് കുറഞ്ഞു.. ചര്‍ച്ചകളും ഓര്‍മകളും കുറിച്ചിടാന്‍ മടിച്ചു.. ഡയറിയോട് വിശേഷങ്ങള്‍ പങ്കുവെക്കുന്നത് പേരിനു മാത്രമായി.. വാക്കുകളില്‍ പിശുക്ക് കാണിച്ചു. അങ്ങനെയിരിക്കെയാണ് മൂന്നു വര്‍ഷം മുന്‍പ് ഒരു സുഹൃത്തിനോട് അവിചാരിതമായി ഡയറിയെഴുത്തിനെ കുറിച്ച് പറയാനിടയായതും ആ ചങ്ങാതിയുടെ പ്രേരണയാല്‍ വീണ്ടും ഡയറിയുമായി കൂട്ടുകൂടാനും തുടങ്ങിയത്...
പിന്നീടിങ്ങോട്ട് ഒരു ദിവസം പോലും മുടക്കിയിട്ടില്ല.
ഒരോ വര്‍ഷവും പുതുക്കുന്ന ബന്ധങ്ങളും യാത്രകളും ദിവസങ്ങളും ഓര്‍മകളും സൂക്ഷിക്കുന്ന എന്‍റെ ഡയറി..
ഒന്നിച്ചാണ് ഈ യാത്ര. പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും തെറ്റുകളും കുറ്റങ്ങളും സഹിച്ചും അങ്ങനെ...
ആദ്യത്തെ ഒരു നേര്‍ത്ത പരിചയത്തിനും സൌഹൃദത്തിനും അപ്പുറം, ഒരു യാത്ര തന്നെ ഒന്നിച്ചു പോകുകയും, അവസാനം മറ്റൊന്നിനെ കൂട്ടുപിടിക്കേണ്ടി വരുമെന്ന അനിവാര്യതയ്ക്കിടയിലും സ്നേഹിച്ചു സ്നേഹിച്ച് മനസ്സ് പങ്കു വെച്ച്, ഇണക്കിളികളെ പോലെ, അങ്ങനെയങ്ങനെ..
ഞാനും എന്‍റെ ഡയറിയും...
Sunday, 2 November 2014
Going home
My article Going home came published in The Hindu Young World on Friday, July 8, 2005 when I was a Class X student at Sindhi Model Senior Secondary School, Kellys, Chennai.
I’ve always longed for my summer
vacation... so that I could escape from the moribund city life... from the
heaps of school books and homework... from the polluted air around me... and
most of all the mechanical life of the city.
All through my summer vacation, I’ll be
at my mother’s home at Vattoli, a small village in Kozhikode district, Kerala.
Vattoli
is a village with hills on one side and paddy fields on the other. The hills
have a number of caves at the top, which are said to have been occupied by
tigers during my grandpa’s childhood days. It is a very tranquil place.
In Chennai, the sun rises in the sea. In
Vattoli, the sun rises through the hills. Early in the morning if we go out, we
can hear the chirping of the birds and also the morning prayer of the cuckoos.
The village is lush green with bushes, pepper vines, bamboo, arecanut and
coconut trees and many others. Many flowers bloom due to the summer rains.
Natural mushrooms also arise from these rains. There is a spring nearby and
also a canal to irrigate the paddy fields.
There is a Shiva Temple nearby where
festivals are held at this particular time of the year. Festivals, especially
that of temples, are something very unique here.
Girls walk in a procession carrying a
plate containing a small lamp and certain fruits, which are used for worship.
This plate is known as thalam.
Behind them is a procession of people
with different types of dresses. At last comes the elephants, caparisoned, and
also people sitting on them with a deity. After the pooja, there will be
cultural programmes, folk dances and songs, kolkali and other such
items.
One of my uncles is a physical
education teacher and a good volleyball player who has won many prizes in
district and state level games. He takes the lead in organising the local
cultural and sports activities.
He insists that we participate in the
various activities. And we all take it up with lots of joy except me... since I
was always poor in sports.
Our house is a big ancestral home in
the middle of a large area covered by various plants, trees and bushes.
Each season sees the garden rich with
different kinds of fruits like jackfruit, mango, banana, cashewnut fruit,
mulberry, pineapple and many more. There are many flowers and other small
vegetables in my grandma’s little garden.
We have a cowshed with two cows. My grandma gives me a
daily dose of milk before I go to bed. The calves have bells around their neck.
My grandmother also keeps roosters, hens and chicks. We
sometimes find wild birds too. Sometimes jackals come to catch the birds, which
are in the garden before my grandma puts them in at night.
As for us children, we have a lot of things to do. Being
the eldest, I’m the most responsible, but also lead in almost all our naughty
deeds. We play a lot of games.
Climbing trees is one of my favourite hobbies during
vacations. We would steal the ripe or raw mangoes that my grandma tried to hide
from us.
Sitting in front of the television is rarely an option
since we have other things to do. And we’ll always be busy (in our naughty
deeds). Another hobby is to make different shapes with clay.
My grandma is an expert in traditional cooking and my aunts
in modern cooking. During vacations, we have a get-together in my grandma’s
house. There will be a lot of mouth-watering delicious dishes. As children, we
love food... and we eat as much as we can as if we were participating in some
food eating competition.
I enjoy village food especially that of my grandma. An
escape from all junk food too...
Wednesday, 6 August 2014
സൗഹൃദദിനത്തിൽ
ആഗസ്റ്റ് 3.
സൗഹൃദദിനമാണത്രെ..
ഫോൺ വഴിയും ഇന്റർനെറ്റ് വഴിയും എന്റെ ഇൻബോക്സ് സൗഹൃദദിനാശംസകൾ കൊണ്ട് നിറച്ച സുഹൃത്തുക്കൾ ഇത്തവണ കുറവാണ്..
എങ്കിലും ഫേസ്ബുക്കിൽ പലരും പോസ്റ്റ് ചെയ്തിരിക്കുന്ന ആശംസാചിത്രങ്ങൾ കണ്ടപ്പോൾ ഓർത്തു പോയത് പഴയ ഒരു കൂട്ടുകാരനെയാണ്.
ഒന്നാം ക്ലാസ് മുതൽ ഒന്നിച്ചു പഠിച്ച ഒരു കൂട്ടുകാരനെ..
അച്ഛമ്മയ്ക്ക് വയ്യാതായപ്പോൾ അത് വരെ കൊച്ചിയിൽ ജോലി ചെയ്തിരുന്ന അച്ഛൻ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റം ചോദിച്ചു വാങ്ങുകയായിരുന്നു. അങ്ങനെ അത് വരെ കൊച്ചിയിലെ ഒരു നഴ്സറി സ്കൂളിൽ പോയിരുന്ന ഞാൻ കോഴിക്കോട്ടെ ഒരു സ്കൂളിൽ അല്പം വൈകിയെങ്കിലും ഒന്നാം ക്ലാസിൽ ചേർന്നു.
എന്നെ പോലെ ക്ലാസിൽ നേരത്തെ എത്തിയിരുന്ന കുട്ടിയായിരുന്നു അവനും. എന്നെ പോലെ തന്നെ അവനും അന്നൊരു അന്തർമുഖനായിരുന്നു. കണ്ടാൽ ഒന്ന് ചിരിക്കും, അത്ര തന്നെ. മാത്രവുമല്ല അവൻ അന്നേ ക്ലാസിൽ ഫസ്റ്റും ടീച്ചർമാരുടെ കണ്ണിലുണ്ണിയുമായിരുന്നു. നമ്മക്ക് വേണ്ടപ്പാ ഇത്രേം വല്യ പുള്ളികളോട് കൂട്ട് എന്ന മട്ടിൽ ഞാൻ മിണ്ടാതെ ക്ലാസിലെ ഒരു കോണിൽ പോയിരിക്കും. ഇങ്ങോട്ട് വന്നു പരിചയപ്പെടാൻ അവനും വല്യ ഉത്സാഹമൊന്നും ഉണ്ടായിരുന്നില്ല.
ഓണപ്പരീക്ഷയുടെ റിസൾട്ട് വന്നപ്പോഴാണത് സംഭവിച്ചത്. എനിക്കും അവനും എല്ലാ വിഷയങ്ങളിലും ഏകദേശം ഒരേ മാർക്ക്. കണക്കുപരീക്ഷയുടെ ഫലം വന്നപ്പോൾ അവന് എന്നേക്കാൾ ഒരു മാർക്ക് കൂടുതൽ. അത്തവണത്തെ പരീക്ഷയിൽ അവനായിരുന്നു ക്ലാസിൽ ഫസ്റ്റ്, ഞാൻ രണ്ടാമതും..
പ്രോഗ്രസ് കാർഡ് കൊടുക്കുന്ന ദിവസം സ്വന്തം അമ്മയ്ക്കൊപ്പം നിൽക്കുന്ന അവനെ ഞാനെന്റെ അമ്മയ്ക്ക് കാണിച്ചു കൊടുത്തിട്ട് പറഞ്ഞു, അതാണ് ഞങ്ങളുടെ ക്ലാസിലെ ഏറ്റവും പഠിക്കുന്ന കുട്ടി എന്ന്. ഞങ്ങൾ വീട്ടിലേക്ക് പോകാൻ തുടങ്ങുകയായിരുന്നു. അമ്മ വേഗം എന്റെ കയ്യും പിടിച്ച് അവരെ പരിചയപ്പെടാൻ ചെന്നു. എന്റെ അമ്മയും അവന്റെ അമ്മയും പെട്ടന്ന് കൂട്ടായി. ഒപ്പം എങ്ങനെയോ ഞങ്ങളും..
പിന്നെ പിന്നെ രാവിലെ നേരത്തെയെത്തി മറ്റു കുട്ടികളെ ഞങ്ങൾ കാത്തു നിന്നില്ല. ബാഗും ക്ലാസിൽ വെച്ച് ഗ്രൗണ്ടിലേക്കോടും - കളിക്കാൻ. വല്ല അസുഖവും വന്ന് എനിക്ക് സ്കൂളിൽ പോകാൻ പറ്റാതിരുന്നാൽ അവന്റെ വീട്ടിൽ ചെന്നായിരുന്നു നോട്ട്സൊക്കെ എഴുതിയെടുത്തിരുന്നത്. അവനും ലീവായാൽ അങ്ങനെ തന്നെ. അമ്മമാരെ നോട്സ് എഴുതിയെടുക്കാൻ വിട്ട് ഞങ്ങൾ വീടിനു ചുറ്റും കളിച്ചു നടക്കും.ചെറുപ്പം മുതൽക്കേ അവന് ആസ്മയുടെ പ്രശ്നമുണ്ടായിരുന്നു. ഞങ്ങളോടിക്കളിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് അവന്റെ അമ്മ വന്ന് അവന്റെ തലയിലെ വിയർപ്പ് തുടച്ചുകൊണ്ടിരുന്നു. അവനെനിക്ക് പലതും പഠിപ്പിച്ചു തന്നു.. പാവക്കുട്ടികളേപ്പോലെ തന്നെ കാറുകളെയും കളിത്തോക്കുകളെയും ആക്ഷൻ ഹീറോകളെയും ഞാൻ ഇഷ്ടപ്പെട്ട് തുടങ്ങിയത് അവൻ കാരണമായിരുന്നല്ലോ.. ഈർക്കിളും നൂലും കൊണ്ട് അമ്പും വില്ലും ഉണ്ടാക്കാനൊക്കെ എനിക്ക് പഠിപ്പിച്ചു തന്നത് അവനായിരുന്നു. തിരിച്ച് ഓല കൊണ്ട് പന്തും കാറ്റാടിയും കണ്ണാടിയും മറ്റുമൊക്കെ ഉണ്ടാക്കാൻ ഞാൻ അവനെയും പഠിപ്പിച്ചു.
ആറ് വർഷങ്ങൾ പ്പെട്ടന്ന് കടന്നു പോയി. എന്റെ അച്ഛന് വീണ്ടും സ്ഥലം മാറ്റം - ഇത്തവണ ചെന്നൈയിലേക്ക്. വീണ്ടും നാട്ടിലേക്ക് വന്നപ്പോൾ പ്ലസ് ടുവിന് അവൻ പഠിക്കുന്ന അതേ സ്കൂളിൽ ചേർക്കാൻ പറഞ്ഞത് അവന്റെ അമ്മ തന്നെയായിരുന്നു.. പക്ഷെ അപ്പോഴേക്കും അവനൊരുപാട് മാറിപ്പോയിരുന്നു. സ്കൂളിൽ വെച്ച് ഒന്ന് ചിരിച്ചാൽ പോലും അവൻ യാതൊരു പരിചയവും കാണിച്ചില്ല. സംസാരിക്കാൻ ശ്രമിച്ചപ്പോൾ ഒഴിഞ്ഞു മാറി. അന്നെനിക്കത് വലിയ വിഷമമായി. ബാല്യത്തിന്റെ സുന്ദരമായ ഓർമകളിൽ അവൻ എനിക്ക് വളരെ വിലപ്പെട്ടതായിരുന്നു. ഒരിക്കൽ അച്ഛനുമമ്മയ്ക്കുമൊപ്പം അവന്റെ വീട്ടിൽ ചെന്നപ്പോൾ പക്ഷെ അവന് ഈ അപരിചിതത്ത്വമൊന്നും ഉണ്ടായില്ല. ഞങ്ങൾ കുറേ നേരം ഓരോന്ന് സംസാരിച്ചിരുന്നു. അവൻ സ്കൂളിൽ വെച്ച് സംസാരിക്കാതിരിക്കുന്നതിനെ പറ്റി എനിക്ക് നല്ല പരിഭവമുണ്ടായിരുന്നു. ഞാനത് പറഞ്ഞപ്പോൾ മുതിർന്ന ഒരാളെ പോലെ അവനെന്നെ ഉപദേശിച്ചു, "സ്കൂളീന്നെന്നോട് മിണ്ടാനൊന്നും വരണ്ട. ബാക്കിയുള്ള കുട്ടികൾ വെറുതേ കളിയാക്കും."
"അതിനെന്താ?", ഞാൻ ചോദിച്ചു, "കളിയാക്കുന്നോര് കളിയാക്കിക്കോട്ടെ."
"അത് ശരിയാവൂല. അല്ലെങ്കി തന്നെ നിന്നെ _________ന്റെ പേര് വെച്ച് കളിയാക്കുന്നുണ്ട്. ഞാനിത്രേം കാലം രക്ഷപ്പെട്ടതാ. ഇനി ഇതൊന്നുമെടുത്ത് തലേല് വെക്കാൻ എനിക്ക് പറ്റൂല", അവൻ തീർത്ത് പറഞ്ഞു.
അനുസരിക്കാതെ എനിക്ക് നിവൃത്തിയില്ലായിരുന്നു. എന്തായാലും സ്കൂളിൽ വെച്ച് അവനെന്നോട് മിണ്ടില്ല.
പക്ഷെ ട്യൂഷൻ ക്ലാസിൽ വെച്ചും മറ്റും അവനെന്നോട് സംസാരിച്ചുകൊണ്ടിരുന്നു. ബാല്യത്തിൽ നട്ട വേരുകളിലൂന്നി ആ സൗഹൃദം വീണ്ടും തഴച്ചു വളർന്നു...
പ്ലസ് ടു കഴിഞ്ഞ് ഞങ്ങൾ രണ്ടുപേരും രണ്ട് വഴിക്ക് പിരിഞ്ഞു. ഞാൻ ഗുരുവായൂരപ്പൻ കോളേജിലും പിന്നീട് പോണ്ടിച്ചേരിയിലേക്കും പോയി. അവൻ മറ്റെന്തൊക്കെയോ കോഴ്സ് പഠിക്കാനും. പിന്നീട് ഞാനവനെ കണ്ടിട്ടില്ല. വല്ലപ്പോഴും അവന്റെ അമ്മ വീട്ടിൽ വരും. അച്ഛനുമമ്മയും അവന്റെ വീട്ടിലും പോയിട്ടുണ്ട്. പക്ഷെ ഞങ്ങൾ തമ്മിൽ കണ്ടില്ല. ഇപ്പോൾ ആറ് വർഷങ്ങൾ കഴിഞ്ഞു. ഇവിടെ അടുത്ത് തന്നെയാണവന്റെ വീട്. എന്നിട്ടും ഞാനവനെ കണ്ടില്ല. കാണണമെന്ന് തോന്നിയിട്ടുമില്ല. അവനും അതാഗ്രഹിക്കുന്നില്ല എന്ന ബോധ്യമുള്ളത് കൊണ്ടാവാം..
പക്ഷെ മനസ്സിലെ പ്രിയപ്പെട്ട ഒരു കോണിൽ സൂക്ഷിക്കുന്നുണ്ട് ആ സൗഹൃദവും അതിന്റെ സുന്ദരമായ ഓർമകളും..
കാലങ്ങൾ കഴിഞ്ഞ് ഞാൻ ഒരമ്മയും മുത്തശ്ശിയും ഒക്കെ ആയിക്കഴിയുമ്പോൾ ഇന്റർനെറ്റിന്റെയും യന്ത്രങ്ങളുടെയും ലോകത്തേക്ക് ജനിച്ചയുടൻ പിച്ച വെച്ചു കയറുന്ന എന്റെ പേരക്കുട്ടികൾക്ക് നല്ല മഴയുള്ള ഒരു രാത്രിയിൽ എനിക്ക് പറഞ്ഞു കൊടുക്കണം - ഞങ്ങളുടെ സൗഹൃദത്തിന്റെ കഥ..
"പണ്ട് പണ്ട് മുത്തശ്ശിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു. ഈർക്കിൾ കൊണ്ട് അമ്പും വില്ലും ഉണ്ടാക്കാൻ പഠിപ്പിച്ച, മിഠായികൾ കൈമാറിയിരുന്ന, ഒന്നിച്ച് കളിച്ചു നടന്ന, ഒടുവിൽ ഒന്നും പറയാതെ വെറുതേ അങ്ങ് മാഞ്ഞു പോയ ഒരു കൂട്ടുകാരൻ....."

നിറം മങ്ങുന്ന പനിനീർപ്പൂക്കൾ
പിണങ്ങി മുഖം തിരിച്ച് അകലേയ്ക്ക് നടന്നകന്ന അക്ഷരക്കൂട്ടങ്ങൾ ദൂരെ നിന്ന് പിണക്കം മാറി ചെറുതായൊന്ന് പുഞ്ചിരിക്കാൻ തുടങ്ങിയപ്പോൾ...
(2014 ജൂലൈ ലക്കം വെട്ടം ഓൺലൈൻ മാസികയിൽ വന്ന ഒരു അനുഭവക്കുറിപ്പ്.. http://vettamonline.com/?p=16113)
കുറച്ചു നേരം ഒന്നും മിണ്ടാനാവാതെ ഞങ്ങൾ ആ കുട്ടികളെയും നോക്കി നിന്നു. കുട്ടിത്തം വിട്ടുമാറാത്ത ആ മുഖങ്ങൾ അപ്പോഴും പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഗൈഡ് വന്ന് മടങ്ങാൻ സമയമായെന്ന് പറയുമ്പോൾ അവരോട് വിട പറഞ്ഞ് തിരിഞ്ഞു നോക്കാതെ നടന്നകലുമ്പോൾ അറിഞ്ഞു, ആ യാത്ര മറ്റൊരു കഥ കൂടി പറഞ്ഞു തരികയായിരുന്നെന്ന് - മാറിയ മുഖഭാവവുമായി പുതുപുത്തൻ ചമയങ്ങളുമണിഞ്ഞൊരുങ്ങി നിൽക്കുന്ന രാജ്യത്തിന്റെ മനസ്സിലെ മായാത്ത രോഗത്തിന്റെ, ചിന്തകളുടെ, നഷ്ടസ്വപ്നങ്ങളുടെ, വിടരും മുൻപേ വാടിക്കൊഴിയുന്ന പനിനീർപ്പൂക്കളുടെ കഥ. ആ കഥയറിയാവുന്നത് കൊണ്ടാവണം തോട്ടത്തിലെ പനിനീർപ്പൂക്കൾ ഉച്ചവെയിലിൽ നിറം മങ്ങി തല താഴ്ത്തി നിന്നത്...
(2014 ജൂലൈ ലക്കം വെട്ടം ഓൺലൈൻ മാസികയിൽ വന്ന ഒരു അനുഭവക്കുറിപ്പ്.. http://vettamonline.com/?p=16113)
പാഠപുസ്തകങ്ങൾക്കൊരു താത്ക്കാലിക അവധി കൊടുത്ത
ഏഴ് വർഷങ്ങൾക്ക് മുൻപത്തെ ഒരു വേനലവധിക്കാലത്താണ് അച്ഛനുമമ്മയ്ക്കുമൊപ്പം
ഒരുത്തരേന്ത്യൻ യാത്ര നടത്തിയത്. ഡൽഹി, ആഗ്ര, ഷിമ്ല, മണാലി, ചാണ്ഡിഗഢ് എന്നിവിടങ്ങളിലൂടെ മുഗൾ
രാജവംശത്തിന്റെ പഴയ പ്രതാപത്തെ ഓർമിപ്പിച്ചു കൊണ്ട് തലയുയർത്തി നിൽക്കുന്ന
കെട്ടിടങ്ങളിൽ നിന്നും ആധുനിക ഭാരതത്തിലേയ്ക്കുള്ള വഴി മനസ്സിൽ പകർത്തിയ യാത്ര.
ഒരുപാട് കഥകൾ കേട്ട പതിനൊന്ന് ദിനരാത്രികൾ. ചതിയുടെ, വഞ്ചനയുടെ, യുദ്ധത്തിന്റെ, ജയത്തിന്റെ, തോല്വിയുടെ, അടിച്ചമർത്തപ്പെടലിന്റെ, ഉയിർത്തെഴുന്നേൽപ്പിന്റെ, ചെറുത്തുനിൽപ്പിന്റെ, ഒപ്പം, ആർക്കോ വേണ്ടി ജീവൻ വെടിഞ്ഞ
ആരാലുമോർമിക്കപ്പെടാത്ത കുറേ ജീവിതങ്ങളുടെ കഥകൾ...
മണാലിയിലെ മഞ്ഞ് മൂടിയ പർവ്വതനിരകളിൽ നിന്നും
വേനൽച്ചൂടിൽ വെന്തുരുകുന്ന ചാണ്ഡിഗഢിലെത്തിയപ്പോൾ രാത്രിയായിരുന്നു. അവിടുത്തെ
പ്രധാന ആകർഷണങ്ങളായ റോസ് ഗാർഡനും റോക്ക് ഗാർഡനും കണ്ട് ഡൽഹിയിലേയ്ക്ക്
തിരിക്കുകയാണ് അടുത്ത ദിവസം എന്ന് പഞ്ചാബി രീതിയിലുള്ള അത്താഴത്തിനിടെ ഗൈഡ് വന്നു
പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ പനിനീർപ്പൂന്തോട്ടവും, നേക് ചന്ദ് എന്ന കലാകാരൻ വെറും
പാഴ്വസ്തുക്കൾ മാത്രമുപയോഗിച്ച് വിസ്മയം തീർത്ത റോക്ക് ഗാർഡനും കാണാൻ അക്ഷമയോടെ
അടുത്ത പുലരിയ്ക്കായ് കാത്ത് കിടന്നുറങ്ങി.
റോസ് ഗാർഡനിൽ 590-ൽ പരം തരത്തിലുള്ള റോസാച്ചെടികളുണ്ട്. പല
നിറങ്ങളിൽ, വലിപ്പത്തിൽ, സുഗന്ധം പരത്തിയും അല്ലാതെയും, അവ മനുഷ്യനവർക്കിട്ട പേരെഴുതിയ
ബോർഡിനരികിൽ സ്നേഹത്തിന്റെ പ്രതീകമായി നിരന്നു നിന്നു. വേനലോ, അതോ ആധുനിക ലോകത്തെ സ്നേഹത്തെ
സൂചിപ്പിച്ചു കൊണ്ടോ, അല്പം വാടിയാണ് മിക്കവയുടെയും നിൽപ്പ്. തോട്ടപരിപാലകർ
അവിടവിടെ അവരുടെ ജോലികളിൽ മുഴുകി നിൽക്കുന്നു. കാഴ്ച്ചകൾ കണ്ടും ഫോട്ടോ എടുത്തും
പനിനീർപ്പൂക്കൾക്കിടയിലൂടെ ഞങ്ങൾ നടന്നു. അങ്ങനെ നടന്നു നടന്ന്
ഒരറ്റത്തെത്തിയപ്പോൾ അവിടെ മതിലിനോട് ചേർത്ത് കെട്ടിയ ഒരു ടെന്റിനരികിൽ രണ്ട്
പെൺകുട്ടികൾ നിൽക്കുന്നത് കണ്ടു. മൂത്തവൾക്ക് പതിനൊന്നോ പന്ത്രണ്ടോ വയസ്സ്. നിറം
മങ്ങി കീറിത്തുടങ്ങിയ ഒരു ചുരിദാറാണ് വേഷം. ചെമ്പിച്ച മുടി ഇരുവശവും
പിന്നിക്കെട്ടിയിരിക്കുന്നു. കുട്ടിത്തം വിട്ടുമാറാത്ത മുഖം. ഇളയകുട്ടിക്ക് ഏകദേശം
മൂന്ന് വയസ്സ് കാണും. അവളൊരു കുസൃതിക്കുടുക്കയായിരുന്നു. മൂത്തകുട്ടി ഒരു
കുട്ടിയുടുപ്പെടുത്ത് അവൾക്ക് പിന്നാലെ നടന്നു. എങ്കിലും പൊള്ളുന്ന വേനൽച്ചൂടിൽ
ഉടുപ്പിടാൻ ഇളയവൾ കൂട്ടാക്കിയില്ല. അവൾ ഓടിയൊളിക്കാൻ ശ്രമിച്ചു. ഇടയ്ക്ക് ഒരാൾ
വന്നെന്തോ പറഞ്ഞതും മുതിർന്നവൾ ടെന്റിനകത്ത് കയറി അയാൾക്ക് വെള്ളവും കൊണ്ടു വന്നു.
ഇളയകുട്ടി "പാ" എന്ന് വിളിച്ചുകൊണ്ട് അയാൾക്കരികിലേയ്ക്കോടിച്ചെന്നത്
കണ്ട് അതവരുടെ അച്ഛനായിരിക്കുമെന്ന് ഞങ്ങളൂഹിച്ചു. അവിടുത്തെ അനേകം തോട്ടപരിപാലകന്മാരിലൊരാൾ.
അയാൾ പോയിക്കഴിഞ്ഞാണ് ഞങ്ങളവരെ ശ്രദ്ധിക്കുന്നതവൾ കണ്ടത്. ഉടനെ തിരിച്ചോടിച്ചെന്ന
അവളോട് മുതിർന്ന കുട്ടി ഞങ്ങളെ ചൂണ്ടിക്കാണിച്ച് എന്തോ പറഞ്ഞതും ആ കുസൃതിക്കുടുക്ക
മറുത്തൊന്നും പറയാതെ നാണിച്ച് കുപ്പായത്തിനുള്ളിൽ കയറി ഞങ്ങളെ നോക്കി
മനോഹരമായൊന്ന് പുഞ്ചിരിച്ചു. ആ ചിരിയിൽ മയങ്ങിയാണ് ഞങ്ങളവർക്കരികിലേയ്ക്ക്
ചെന്നതും അവരോട് അറിയാവുന്ന ഹിന്ദിയിൽ സംസാരിക്കാമെന്ന് കരുതിയതും. ഇളയവൾ ഞങ്ങളെ
കണ്ട് വീണ്ടുമൊന്ന് പുഞ്ചിരിച്ചു. ഞങ്ങളും ഒന്ന് ചിരിച്ച് അവരെ അടുത്തേയ്ക്ക്
വിളിച്ചു. ഒട്ടും മടിക്കാതെ അവളടുത്തേയ്ക്ക് വന്നു. മൂത്തവൾ ഒന്ന് മുന്നോട്ടു
വന്ന് മടിച്ചു നിന്നതേയുള്ളൂ. അപരിചിതരോട് സംസാരിക്കാൻ അവൾക്ക് മടി കാണും. ഇളയവളോട്
ഞാൻ ചോദിച്ചു,
"നാം ക്യാ ഹേ ബേട്ടീ?" (പേരെന്താ മോളൂ?)
"ഗുൻഗുൻ", പുഞ്ചിരി മായാതെ അവൾ പറഞ്ഞു.
ഗുൻഗുനിന്റെ ചേച്ചിയോടും ഞങ്ങൾ പേര് ചോദിച്ചു.
അവൾ പറഞ്ഞു, "മൂനാ".
മൂനാ? ഇതെന്ത് പേര്? മോന
എന്നാവുമെന്ന് കരുതി ഞാൻ ചോദിച്ചു, "മോന?"
അവൾക്കതിഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു, ഒരല്പം അക്ഷമയോടെ അവൾ പറഞ്ഞു, "മോനാ നഹീ, മൂനാ.."
പിന്നെ ഞാനധികം പേരിനെ കുറിച്ച് അവളോടൊന്നും
പറഞ്ഞില്ല. സ്വന്തം പേര് ആരും ശരിക്കും പറയാത്തതിന്റെ ക്ഷീണം മറുനാട്ടിൽ പഠിക്കാൻ
തുടങ്ങിയ കാലം മുതൽക്കേ അറിയുന്ന ആളാണല്ലോ ഞാൻ. വിഷയം മാറ്റാൻ വേണ്ടി അവരോട്
വീടിനെ കുറിച്ചും മറ്റുമൊക്കെ വെറുതേ ചോദിച്ചു. അവർ അവരുടെ ടെന്റ് കാണിച്ചു.
എന്തൊക്കെയോ കുറേ വിശേഷങ്ങളും പറഞ്ഞു തന്നു. അച്ഛൻ അടുത്തൊരു കടയിൽ നിന്നും രണ്ട് പേർക്കും
ഓരോ പാക്കറ്റ് ബിസ്ക്കറ്റൊക്കെ വാങ്ങിക്കൊടുത്തു. ഗുൻഗുൻ വായാടിയാണ്. അവളുടെ അച്ഛൻ
പുല്ല് വെട്ടുന്നതും കളകൾ പറിച്ചെറിയുന്നതും മറ്റും എങ്ങനെയാണെന്നൊക്കെ മനോഹരമായി
ആ മിടുക്കി അഭിനയിച്ചു കാണിച്ചു തന്നു. മൂന അധിക സമയവും നാണിച്ചു നിന്നതേയുള്ളൂ.
അവളുടെ നാണം മാറ്റാനായി ഞങ്ങൾ വേറുതേ ചോദിച്ചു,"സ്കൂൾ നഹീ ജാത്തീ ബേട്ടാ?" (സ്കൂളിൽ പോകുന്നില്ലേ?)
മൂന എടുത്തടിച്ചത് പോലെ മറുപടി പറഞ്ഞു,"മേരീ ശാദീ ശുദാ ഹോ ചുകീ ഹേ" (എന്റെ
കല്യാണം കഴിഞ്ഞതാ)
ആദ്യമായവളെ കാണും പോലെ ഞങ്ങൾ മൂന്ന് പേരും അവളെ
നോക്കി നിന്നു. ആ കൊച്ചു കുട്ടിയുടെ വിവാഹം കഴിഞ്ഞെന്നോ? ചോദിക്കേണ്ടെന്ന് കരുതിയെങ്കിലും അറിയാതെ
ചോദിച്ചു പോയി,"കിസ് സേ?" (ആരുമായി?)
കുറച്ചപ്പുറത്തായി പുല്ല് വെട്ടിക്കൊണ്ടിരുന്ന, ഗുൻഗുൻ 'പാ' എന്ന് വിളിച്ചയാളുടെ നേർക്കവൾ വിരൽ ചൂണ്ടി. ഇവളപ്പോൾ ഗുൻ ഗുനിന്റെ
അമ്മയായിരുന്നോ? ഞങ്ങൾ വാങ്ങിക്കൊടുത്ത ബിസ്ക്കറ്റ് പൊട്ടിച്ചു
തിന്നു കൊണ്ടിരുന്ന ഗുൻഗുന് വയറ് നിറഞ്ഞു കാണണം. അവൾ മൂനയോട് പറഞ്ഞു, "മാ, പക്ഡോ."
കുറച്ചു നേരം ഒന്നും മിണ്ടാനാവാതെ ഞങ്ങൾ ആ കുട്ടികളെയും നോക്കി നിന്നു. കുട്ടിത്തം വിട്ടുമാറാത്ത ആ മുഖങ്ങൾ അപ്പോഴും പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഗൈഡ് വന്ന് മടങ്ങാൻ സമയമായെന്ന് പറയുമ്പോൾ അവരോട് വിട പറഞ്ഞ് തിരിഞ്ഞു നോക്കാതെ നടന്നകലുമ്പോൾ അറിഞ്ഞു, ആ യാത്ര മറ്റൊരു കഥ കൂടി പറഞ്ഞു തരികയായിരുന്നെന്ന് - മാറിയ മുഖഭാവവുമായി പുതുപുത്തൻ ചമയങ്ങളുമണിഞ്ഞൊരുങ്ങി നിൽക്കുന്ന രാജ്യത്തിന്റെ മനസ്സിലെ മായാത്ത രോഗത്തിന്റെ, ചിന്തകളുടെ, നഷ്ടസ്വപ്നങ്ങളുടെ, വിടരും മുൻപേ വാടിക്കൊഴിയുന്ന പനിനീർപ്പൂക്കളുടെ കഥ. ആ കഥയറിയാവുന്നത് കൊണ്ടാവണം തോട്ടത്തിലെ പനിനീർപ്പൂക്കൾ ഉച്ചവെയിലിൽ നിറം മങ്ങി തല താഴ്ത്തി നിന്നത്...
Subscribe to:
Comments (Atom)